പ്രതിയെ ബലമായി മോചിപ്പിച്ച സംഭവം: അന്വേഷിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് സി.പി.എം ഭീഷണി
പേരാമ്പ്ര: പേരാമ്പ്രയില്‍ വിഷുദിവസം നടന്ന അക്രമസംഭവങ്ങളിലെ പ്രതിയായ സി.പിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പൊലിസ് ജീപ്പില്‍ കൊണ്ടുവരുന്നതിനിടെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് പ്രതിയെ ബലമായി മോചിപ്പിച്ച വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി.
മോചിപ്പിച്ച പ്രതിയെ ഇന്നലെ രാവിലെ സ്റ്റേഷനില്‍ സി.പി.എം നേതാക്കള്‍ ഹാജരാക്കിയ വിവരമറിഞ്ഞെത്തിയ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍നിന്ന് ആക്രോശിച്ച് ഭീഷണി മുഴക്കിയത്. പ്രതിയുടെ പടമെടുക്കാന്‍ ശ്രമിച്ചതാണ് ഇവരെ പ്രകോപിതരാക്കിയത്.
പടമെടുത്താന്‍ മുട്ട് അടിച്ചുമുറിക്കുമെന്നും കൊന്നുകളയുമെന്നും പറഞ്ഞായിരുന്നു ഭീഷണി.. ഈ സമയം ഫോണും കാമറയും തട്ടിപ്പറിക്കാനും ശ്രമിച്ചു.
പൊലിസ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി സംസാരിച്ചതായും പറയുന്നു. പൊലിസ് വാഹനം ആക്രമിച്ച് പ്രതിയെ ബലമായി രക്ഷപ്പെടുത്തിയ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."