HOME
DETAILS
MAL
കാന്‍സര്‍ സെന്ററിന്റെ ചുറ്റുമതില്‍ അനുമതിയില്ലാതെ പൊളിച്ച് നീക്കി
backup
May 04 2018 | 05:05 AM
മാനന്തവാടി: നല്ലൂര്‍നാട് അംബേദ്ക്കര്‍ ആശുപത്രിയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വരുന്ന ജില്ലാ കാന്‍സര്‍ സെന്ററിന്റെ ചുറ്റുമതില്‍ ചൊവ്വാഴ്ച രാത്രിഅനുമതിയില്ലാതെ പൊളിച്ച് നീക്കി. ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്കും പൊലിസിലും പരാതി നല്‍കിയിട്ടുണ്ട്.
സമീപത്തെ കോളനിയിലേക്കുള്ള വഴിക്ക് വീതി കൂട്ടുവാന്‍ മതില് പുതുക്കി നിര്‍മിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. ആശുപത്രിയുടെ ചുമതല വഹിക്കുന്ന മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് ഇതിനായി ഫണ്ടും നീക്കി വെച്ചിരുന്നു.
ഇതിന്റെ നടപടികള്‍ നടക്കുന്നതിനിടെയിലാണ് ഒരു സംഘം ആളുകള്‍ അനധികൃതമായി 15 മീറ്ററിലേറെ ഭാഗത്തെചുറ്റുമതില് പൊളിച്ച് നീക്കിയത്. റേഡിയേഷന് ചികിത്സ നല്കുന്ന സ്ഥാപനത്തിന് അതീവ സുരക്ഷ വേണമെന്നിരിക്കെ ചുറ്റുമതില്‍ പൊളിച്ചതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."