എസ്.എഫ്.ഐ ജില്ലാ സമ്മേളനം 16 മുതല്‍
തലശ്ശേരി: എസ്.എഫ്.ഐ ജില്ലാ സമ്മേളനം മാര്‍ച്ച് 16 മുതല്‍ 19 വരെ ചൊക്ലിയില്‍ നടക്കും. നാളെ ഉച്ചക്ക് കാഞ്ഞിത്തിന് കീഴില്‍ നിന്ന് വിളംബര ജാഥ. തുടര്‍ന്ന് ചിത്ര-ചരിത്ര പ്രദര്‍ശനം. 14ന് വൈകുന്നേരം നാലിന് ചിത്രകാരന്മാരുടെ കൂട്ടായ്മ. 16ന് പതാക കൊടിമര ജാഥകള്‍.
സംഘാടക സമിതി ചെയര്മാന് കെ.കെ പവിത്രന് പതാക ഉയര്‍ത്തും. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന് ഇന്ത്യന്‍ ദേശീയതയുടെ വര്‍ഗീയവത്ക്കരണം എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എരഞ്ഞോളി മൂസയും സംഘവും അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട്. 17ന് വൈകുന്നേരം പൊതുസമ്മേളനം എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറി വിക്രം സിങ് ഉദ്ഘാടനം ചെയ്യും. 18ന് പ്രതിനിധി സമ്മേളനം മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് പ്രതിഭാ സംഗമം ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സല്, പ്രസിഡന്റ് സിറാജ്, വിഷ്ണു, പി.കെ രാജേഷ്, കെ.കെ പവിത്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."