ഇന്ത്യയുടെ സാംസ്‌കാരിക സമന്വയം പ്രതിസന്ധിയില്‍: അഗ്രഹാര കൃഷ്ണമൂര്‍ത്തി
കണ്ണൂര്‍: നാനാത്വത്തില്‍ ഏകത്വത്തിന്റെ നാടായി ലോകത്തിന് അത്ഭുതമായ ഇന്ത്യ ഇന്നു ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നും കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി അഗ്രഹാര കൃഷ്ണമൂര്‍ത്തി. നാലാമത് ലൈബ്രറി പഠന കോണ്‍ഗ്രസ് കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്ത് വായിക്കണം, എന്ത് ഭക്ഷിക്കണം, ഏത് വസ്ത്രം ധരിക്കണം എന്നതിനുള്ള അവകാശം നിഷേധിക്കാനുമുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയെ കര്‍ണാടകയില്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അവിടത്തെ ഭരണാധികാരികള്‍ ശക്തമായി ഇടപെടുകയുണ്ടായി. ഇത്തരത്തില്‍ ഒരാളുടെയോ ഒരു സമൂഹത്തിന്റെയോ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും മേല്‍ ആരെങ്കിലും കടന്നാക്രമണം നടത്തുമ്പോള്‍ അതിനെ ചെറുക്കാനുള്ള ഉപാധിയായും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ മാറണം. സര്‍വകലാശാല ലൈബ്രറികള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. പ്രദര്‍ശനം മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്തു. കവിയൂര്‍ രാജഗോപാലന്‍, പി.കെ ബൈജു, എം മോഹനന്‍ സംസാരിച്ചു. വിവിധ സെഷനില്‍ ടി.ഡി രാമകൃഷ്ണന്‍, ഡോ. പി.പി ബാലന്‍, പിരപ്പന്‍കോട് മുരളി, ഡോ. കെ.പി മോഹനന്‍, ഡോ. ഖദീജാ മുംതാസ്, പി ജയരാജന്‍, ഡി.ബി ബിനു എന്നിവര്‍ വിഷയാവതരണം നടത്തി. സാംസ്‌കാരിക സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പഠന കോണ്‍ഗ്രസ് ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."