HOME
DETAILS

വേനല്‍ വരച്ചിട്ട ചിത്രങ്ങള്‍

  
backup
March 12, 2017 | 1:05 AM

125363

'വേനല്‍ തടാകത്തിനരികില്‍ വന്നു നില്‍ക്കുന്നു'. പണ്ട് പഠിച്ച ഒരു വാചകമാണ്. എന്തിനായിരിക്കും വേനല്‍ തടാകത്തിനരികില്‍ വന്നത്? ചോദ്യം ചോദിച്ചത് ഒരു കുഞ്ഞുമനസാണ്. ഉത്തരം പറഞ്ഞതും ആ മനസുതന്നെ. 'വെള്ളം കുടിക്കാനായിരിക്കും'.


പഴയ ഓലമേഞ്ഞ പള്ളിക്കൂടം. മൂക്കൊലിപ്പും ട്രൗസറുമിട്ട കുട്ടികള്‍. തൂവെള്ള ഖദറുടുപ്പിട്ട രാമന്‍ നായര്‍. ഹെഡ്മാഷാണ്. അദ്ദേഹം ക്ലാസില്‍ 'തൂമാതൂകുന്ന തൂമരങ്ങള്‍' പാടി, എഴുതിപ്പഠിപ്പിക്കുകയാണ്. പുറത്തു കത്തുന്ന വെയില്‍. മുറ്റത്തെ പേരറിയാത്ത മരത്തില്‍ കാക്കകളും കിളികളും. അതിന്റെ തണലില്‍ വേനല്‍ വരച്ചിട്ട ചിത്രങ്ങള്‍.
വെയിലോര്‍മകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് എന്നെ കൂട്ടിപ്പോകുന്നു. രാജ്യത്തിന്റെ പല വെയിലും മഴയും കൊണ്ടവനാണ് ഞാന്‍. തീര്‍ന്നില്ല, മറ്റൊരു രാജ്യത്തിന്റെ നീണ്ടകാല ചൂടും തണുപ്പും. ഉപജീവനത്തിന്റെ തീക്ഷ്ണമായ വെയിലുകള്‍. വേനല്‍ ജീവിതത്തെക്കുറിച്ച്, വരള്‍ച്ചയെക്കുറിച്ച് എഴുതാനിരിക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്നത് വൈലോപ്പിള്ളിയുടെ 'പടയാളികള്‍' എന്ന കവിതയാണ്. വേനലിനോട്, കത്തുന്ന ചൂടിനോട് പടപൊരുതുന്ന കര്‍ഷക ദമ്പതികളുടെ ജീവിതം. പിന്നീട് വരള്‍ച്ച എന്റെ ജീവിതം പിന്തുടരുകയായിരുന്നു. വായിച്ച കഥകളിലും അനുഭവിച്ച ജീവിതത്തിലും.


ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഏറ്റുവാങ്ങി നഗരത്തിന്റെ കുതിപ്പിലേക്ക് എത്തിപ്പെടുന്ന ഒരു തീവണ്ടിയായി, കരിയും പുകയും ഉപേക്ഷിച്ചു സ്വയം തീയായി, പൊടുന്നനെ തീവണ്ടിയുടെ പേരു മാറി ട്രെയിനായി, സൂപ്പര്‍ ഫാസ്റ്റായി.


വടക്കന്‍ പാട്ടിലെ വിശറികള്‍ക്കു ചൂടിനെ നിയന്ത്രിക്കാനായില്ല. അതൊരു അലങ്കാരമാണ്. കച്ചകെട്ടിയ ആണുങ്ങള്‍ക്കും മുലക്കച്ച കെട്ടിയ പെണ്ണുങ്ങള്‍ക്കും. അവരുടെ കൈകള്‍ സദാ വീശിക്കൊണ്ടേയിരിക്കും. ആലോചിച്ചിട്ടുണ്ടോ? എന്തിന്റെ ചൂടാണ് അവര്‍ക്കുള്ളത്? വയനാടന്‍ മഞ്ഞളും തളിര്‍വെറ്റിലയും പോലെ വിശറിയും ഒരാചാരം. ഒരു വിശറിയും വേനലിനെക്കുറിച്ചു പറഞ്ഞിട്ടില്ല. പറഞ്ഞതൊക്കെയും കളരിയെക്കുറിച്ചും എണ്ണവിളക്കിനെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും അങ്കത്തെക്കുറിച്ചും ചതിവിനെക്കുറിച്ചുമായിരുന്നു. വടക്കന്‍ പാട്ടിലെ ഓലക്കുടകള്‍ക്കും വെയിലിന്റെ ഗാഥ അറിയില്ലായിരുന്നു. വെഞ്ചാമരം വീശുന്ന വെറും പഴങ്കഥകള്‍.
അതിഭാവനയില്‍നിന്നു പുതിയ കഥയിലേക്കും ജീവിതത്തിലേക്കും അനുഭവത്തിലേക്കും വായിച്ചെത്തുമ്പോള്‍ വരള്‍ച്ച മനുഷ്യന്റെ ദുരിതവും ദാരിദ്ര്യവുമായി മാറുന്നു. കത്തുന്ന വേനല്‍, കള്ളക്കര്‍ക്കിടകം എന്നിങ്ങനെ പ്രകൃതിയെ, കാലാവസ്ഥയെ നാം വേര്‍തിരിക്കുമ്പോള്‍ കര്‍ക്കിടകം കറുത്തു എന്നതുപോലെ വേനല്‍ ചോന്നു എന്നുപറയാന്‍ അനുവദിക്കുമെങ്കില്‍ തീര്‍ച്ചയായും വേനല്‍ ഒരു ചുകന്ന രാഷ്ട്രീയമാണ്. തിളച്ചുമറിയുന്ന കാലമാണ്.


ഈയിടെ കൊച്ചിയില്‍ നിന്നു സുഹൃത്ത് വിളിച്ചപ്പോള്‍ ചോദിച്ചു. അവിടെ എങ്ങനെ? ചൂടൊക്കെ ഉണ്ടോ? എത്ര വെയിലുകൊണ്ട, വിയര്‍ത്ത ജീവിതമാണ് എന്റേത്. ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ ഈന്തപ്പനയായും ഒട്ടകമായും ജീവിച്ചവന്‍.


ഇല്ല, ഇവിടെ ചൂടില്ല. ബേക്കല്‍കോട്ടയില്‍ അറബിക്കടലിന്റെ തണുപ്പും അസ്തമനവും മാത്രം. ഞാനതിന്റെ തീരത്തു വയലാറിന്റെ പാട്ടിലെ പ്രകൃതിസ്‌നേഹിയായി, അയല്‍ക്കാരനായി, കൊതിതീരാതെ ജീവിക്കുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  3 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  3 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  3 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  3 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  3 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  3 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  3 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  3 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  3 days ago