HOME
DETAILS

ഫാക്ടിലെ കുടിവെള്ളം മലിനമെന്ന്; ജലശുദ്ധീകരണശാലക്ക് മുന്നില്‍ ചൗക്ക നിവാസികളുടെ സമരം

  
backup
March 12, 2017 | 8:08 PM

%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%bf


ഏലൂര്‍: ഫാക്ടില്‍ നിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളം തങ്ങള്‍ക്ക് വേണ്ടെന്നും ഈ വെള്ളം മലിനമാണെന്നുമാരോപിച്ച് ചൗക്കയില്‍ നിന്നുള്ളവര്‍ ഫാക്ട് ഉദ്യോഗമണ്ഡല്‍ ജലശുദ്ധീകരണ പ്ലാന്റിന് മുന്നില്‍ സമരം നടത്തി.
ചൗക്ക സെന്റ് ആന്റണീസ് പള്ളിവികാരി ഫാ. നോര്‍വിന്‍ പഴമ്പിള്ളി എ.എ പൗലോസ് എന്നിവരുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സമരം.
സമരം നടത്തുന്നതറിഞ്ഞ് ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിജി ബാബു, വൈസ് ചെയര്‍മാന്‍ എ.ഡി.സുജില്‍ എന്നിവര്‍ സ്ഥലത്തെത്തി. സമരത്തിനെത്തിയവരുടെ വീടുകളില്‍  നിന്ന് ഫാക്ട് വിതരണം ചെയ്യുന്ന വെള്ളത്തിന്റെ സാമ്പിളെടുത്ത് പരിശോധിപ്പിക്കുമെന്ന് ചെയര്‍ പേഴ്‌സണ്‍ പറഞ്ഞു. ഇതിനായി നഗരസഭയുടെ ആരോഗ്യവിഭാഗത്തെ ചുമതലപ്പെടുത്തും.
താന്‍ കുടിക്കുന്നതും മറ്റെല്ലാവശ്യത്തിന് ഉപയോഗിക്കുന്നതും ഫാക്ടില്‍ നിന്ന് വിതരണം ചെയ്യുന്ന കുടിവെളളമാണെന്നും ഈ വെള്ളം മലിനമല്ലെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. കുറച്ചുപേരുടെ ആവശ്യപ്രകാരം ഫാക്ടില്‍ നിന്നുള്ള കുടിവെള്ള വിതരണം നിര്‍ത്താന്‍ പറ്റില്ലെന്നും ആവശ്യക്കാര്‍ക്ക് ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം വിതരണം ചെയ്യാമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. തുടര്‍ന്ന ചെയര്‍പേഴ്‌സന്റെ ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായാരുന്നു.
അതേസമയം ഉദ്യോമണ്ഡല്‍ ഫാക്ടില്‍ നിന്ന് സൗജന്യമായി ഏലൂര്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം മലിനമല്ലെന്ന് ഫാക്ട് അധികൃതര്‍ അറിയിച്ചു. ഫാക്ട് കുടിവെള്ളത്തിന് മുട്ടാര്‍ പുഴയില്‍ നിന്ന് വെള്ളമെടുക്കുന്നില്ല. മുട്ടാര്‍ പുഴയില്‍ നിന്ന് മൂന്ന് കിലോമീറററിലേറെ വടക്കോട്ട് മാറി പുത്തലം കടവിനടുത്ത് നിന്നാണ് വെള്ളമെടുക്കുന്നത്.
കഴിഞ്ഞ ദിവസം മുട്ടാര്‍ പുഴ കറുത്തൊഴുകിയതും  ഫാക്ടിന്റെ കുടിവെള്ളവിതരണവുമായി യാതൊരു ബന്ധവുമില്ല. സംസ്ഥാന വാട്ടര്‍ അതോറിററി പുഴ വെള്ളമെടുത്ത് ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന അതേ രീതി തന്നെയാണ് ഫാക്ടും നടപ്പാക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനം; ഒമാനിലും യെമനിലും ആസിഡ് മഴയ്ക്ക് സാധ്യത

oman
  •  7 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ആലപ്പുഴ, ഓച്ചിറ സ്റ്റേഷനുകളിൽ നടപ്പാലം നിർമ്മാണം: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

Kerala
  •  7 days ago
No Image

സ്കൂളിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; പ്രിൻസിപ്പാൾ അറസ്റ്റിൽ

National
  •  7 days ago
No Image

എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനം; ഇന്ത്യ-യുഎഇ വിമാന സർവീസുകൾ തടസ്സപ്പെട്ടു

uae
  •  7 days ago
No Image

നിയമലംഘനം: മൂന്ന് സ്വകാര്യ ആരോഗ്യ പ്രവര്‍ത്തകരുടെ ലൈസന്‍സ് റദ്ദാക്കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

qatar
  •  7 days ago
No Image

മരടിൽ അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തിയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

Kerala
  •  7 days ago
No Image

ഈദ് അൽ ഇത്തിഹാദ്: ഫുജൈറയിൽ ഒരുക്കങ്ങൾ തകൃതി; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി പൊലിസ്

uae
  •  7 days ago
No Image

"എന്നെ ലക്ഷ്യം വെച്ചാൽ ഞാൻ രാജ്യം മുഴുവൻ ഇളക്കിമറിക്കും"; ബിജെപിക്ക് ശക്തമായ മുന്നറിയിപ്പുമായി മമത

National
  •  7 days ago
No Image

രാത്രിയുടെ മറവിൽ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം; പരാതി നൽകി യുഡിഎഫ്

Kerala
  •  7 days ago
No Image

കാസര്‍കോട് വിദ്യാര്‍ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം; മോശമായി പെരുമാറി, പ്രതികരിച്ചപ്പോള്‍ ഇറക്കിവിട്ടു

Kerala
  •  7 days ago