HOME
DETAILS

പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

  
backup
March 12, 2017 | 8:22 PM

%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a


മുഹമ്മ: ജൈവകൃഷിയുടെ പ്രോത്സാഹത്തിനും വ്യാപനത്തിനുമായി ഇന്‍ഫോസിസ് മുന്‍ സി.ഇ.ഒ  എസ്.ഡി ഷിബുലാലിന്റെ നേതൃത്വത്തില്‍  പ്രവര്‍ത്തിക്കുന്ന സരോജിനി ദാമോദരന്‍  ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ  അക്ഷയശ്രീ കാര്‍ഷിക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.  
2016ലെ സംസ്ഥാനത്തെ  മികച്ച ജൈവകര്‍ഷകനുള്ള പുരസ്‌കാരം കണ്ണൂര്‍ സ്വദേശിയായ എന്‍ ഷിംജിത്തിന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് ഷിംജിത്തിനു ലഭിച്ചത്. 13 ജില്ലകളില്‍  നിന്നും തിരഞ്ഞെടുക്കപ്പെട്ട 13 മികച്ച ജൈവ കര്‍ഷകര്‍ക്ക്  25000 രൂപ വീതവും  വിതരണം ചെയ്തു.  27 പ്രോത്സാഹന പുരസ്‌കാരങ്ങളും 15 പ്രത്യേക പുരസ്‌കാരങ്ങളും വിതരണം
ചെയ്തു.ഗവ.എച്ച്  എസ്  എസ് കണ്ണൂര്‍,ജി യു പി സ്‌കൂള്‍  പാലക്കാട്, സി.എം.എസ് എല്‍.പി സ്‌കൂള്‍ മുഹമ്മ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു പ്രത്യേക പുരസ്‌കാരങ്ങളും നല്‍കി. കുമാരി ഷിബുലാല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എസ്.ഡി  ഷിബുലാല്‍, കെ.ആര്‍ വിശ്വംഭരന്‍,സി.കെ.വി ദയാല്‍,ജെ ജയലാല്‍  ,പ്രൊഫ. എസ് രാമാനന്ദ്, ഡോ.ജയചന്ദ്രബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

Kerala
  •  2 months ago
No Image

സ്പെയ്നിന്റെ 16 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി മൊറോക്കോ

Football
  •  2 months ago
No Image

ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗരീബ് രഥ് ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് ബോഗികൾ കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം

National
  •  2 months ago
No Image

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

Kerala
  •  2 months ago
No Image

തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ ഹിറ്റ്മാൻ; മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  2 months ago
No Image

കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം ആരംഭിച്ചു, കേരളം ഇരുട്ടിലാകും

Kerala
  •  2 months ago
No Image

ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഐടി യുവതിയെ ബലാത്സംഗത്തിനിരയാക്കി;  കേസെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

ദീപാവലി ദിനത്തില്‍ ദുബൈയിലും വെടിക്കെട്ട് ആസ്വദിക്കാം; ആകെ മൂന്നിടത്ത് ആഘോഷം

uae
  •  2 months ago
No Image

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത് എംഎല്‍എ;  ഒരു റൂട്ടില്‍ ഒറ്റ ബസ് മാത്രമാണെങ്കില്‍ കണ്‍സെഷന്‍ ഇല്ല 

Kerala
  •  2 months ago
No Image

പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്‌ഗാനിസ്ഥാൻ

Cricket
  •  2 months ago