ആരോഗ്യ ഇന്‍ഷുറന്‍സ്: സ്മാര്‍ട്ട്കാര്‍ഡ് വിതരണം
കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ചിസ്, എസ്.ചിസ്)യുടെ 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് വിതരണവും പുതുക്കലും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നീ മുനിസിപ്പാലിറ്റികളിലും തൊണ്ടര്‍നാട്, എടവക, പനമരം, നൂല്‍പ്പുഴ, അമ്പലവയല്‍, പൂതാടി എന്നീ പഞ്ചായത്തുകളിലും ആരംഭിച്ചു.
പുതിയ സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കുന്നതിനായി കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും റേഷന്‍ കാര്‍ഡും അക്ഷയ കേന്ദ്രത്തില്‍ നിന്നും ലഭിച്ച രജിസ്‌ട്രേഷന്‍ രസീത് സഹിതം എന്റോള്‍മെന്റ് കേന്ദ്രങ്ങളില്‍ എത്തണം.
2017-18 സാമ്പത്തിക വര്‍ഷത്തെ സ്മാര്‍ട്ട്കാര്‍ഡ് പുതുക്കുന്നതിനായി കുടുംബത്തിലെ ഒരു അംഗം ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും പുതിയ റേഷന്‍ കാര്‍ഡും സഹിതം പഞ്ചായത്തിലെ എന്റോള്‍മെന്റ് കേന്ദ്രങ്ങളില്‍ എത്തിച്ചേരണം.
30 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഗുണഭോക്താക്കളില്‍ 60 വയസു പിന്നിട്ടവര്‍ക്ക് നേരത്തെയുള്ള 30,000 രൂപയുടെ ആനുകൂല്യത്തിനു പുറമെ 30,000 രൂപയുടെ അധിക ചികിത്സാ സഹായവും ലഭ്യമാവും.
പുതുക്കല്‍ കേന്ദ്രങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്തുമായോ, പഞ്ചായത്തിലെ കുടുംബശ്രീയുമായോ, 9388112609, 9633980996 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം.
പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 18002002530 എന്ന ട്രോള്‍ഫ്രീ നമ്പറിലും വിളിക്കാവുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."