HOME
DETAILS

എന്‍ഡോസള്‍ഫാന്‍; കിടപ്പുരോഗിക്ക് ധനസഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
May 06 2018 | 07:05 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8b%e0%b4%b8%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%bf%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81

 

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കിടപ്പുരോഗിയെ പരിശോധിച്ച് അര്‍ഹനെന്ന് കാണുന്നപക്ഷം ആശ്വാസ ധനസഹായം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
എന്‍മകജെ സ്വദേശി ഷേണിയില്‍ ബാബുവിന്റെ പരാതിയിലാണ് നടപടി. കാസര്‍കോട് കലക്ടര്‍ക്കാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവ് നല്‍കിയത്. രണ്ട് കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത ബാബു പൂര്‍ണമായും കിടപ്പിലാണെന്ന് പരാതിയില്‍ പറയുന്നു. പ്രതിമാസം 1700 രൂപ പെന്‍ഷന്‍ കിട്ടുന്നതല്ലാതെ വേറെ വരുമാനങ്ങളൊന്നുമില്ലെന്നും പരാതിയില്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് ധനസഹായം നല്‍കുന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്‍ കാസര്‍കോട് കലക്ടറില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. പൂര്‍ണമായും കിടപ്പിലായവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, ശാരീരിക വൈകല്യമുള്ളവര്‍, മരിച്ചവരുടെ ആശ്രിതര്‍ എന്നിവര്‍ക്കാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശ പ്രകാരം പ്രത്യേക ധനസഹായം അനുവദിക്കുന്നതെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പരാതിക്കാരനായ ബാബു പ്രത്യേക ധനസഹായം അനുവദിക്കാന്‍ കഴിയുന്ന വിഭാഗത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ധനസഹായം അനുവദിക്കാന്‍ കഴിയില്ലെന്നും സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പരാതിക്കാരന്റെ നിലവിലെ സ്ഥിതി പരിശോധിച്ച് ബോധ്യപ്പെട്ടാണോ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് വ്യക്തമല്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. ആശ്വാസ ധനസഹായം നല്‍കേണ്ടവരുടെ ലിസ്റ്റ് തയാറാക്കിയപ്പോഴുള്ള പരാതിക്കാരന്റെ അവസ്ഥയില്‍നിന്ന് ഇപ്പോള്‍ മാറ്റമുണ്ടോയെന്ന് നിയമാനുസരണം വിലയിരുത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago