HOME
DETAILS
MAL
രാജി ആവശ്യപ്പെട്ട് മണിപ്പൂരില്‍ ഗവര്‍ണര്‍; 24 മണിക്കൂറിനകം രാജിവയ്ക്കുമെന്ന് മുഖ്യമന്ത്രി
backup
March 13 2017 | 13:03 PM
ഇംഫാല്‍: മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിനെ ക്ഷണിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള. മറിച്ച് മുഖ്യമന്ത്രിയായ ഒക്രം ഇബോബി സിങിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും നിലവിലെ മുഖ്യമന്ത്രി രാജി നല്കിയാല് മാത്രമേ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികള്‍ തുടങ്ങാനാകൂ എന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഗവര്‍ണറിന്റെ നിര്‍ദേശം ലഭിച്ചതിനു പിന്നാലെ 24 മണിക്കൂറിനുള്ളില്‍ രാജിവയ്ക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് അറിയിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ്സിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച മുഖ്യമന്ത്രി ഗവര്‍ണറെ സന്ദര്‍ശിച്ചെങ്കിലും തൂക്കുസഭ വന്നതിനാല്‍ ചട്ടപ്രകാരം മുഖ്യമന്ത്രി ഉടന്‍ രാജിവയ്ക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."