തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന്
തിരൂരങ്ങാടി: വില്ലേജ് ഓഫിസുകളില്‍ നിന്നു തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന് പരാതി. ഭൂമി രജിസ്‌ട്രേഷന്‍ സംബന്ധമായി സബ് രജിസ്റ്റര്‍ ഓഫിസുകളില്‍ ഹാജരാകുന്നതിന് വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമുള്ളത്. ഇത് യഥാസമയം ലഭിക്കാത്തതിനാല്‍ നിരവധി രജിസ്‌ട്രേഷനുകള്‍ മുടങ്ങുന്നതായി പരാതിയുണ്ട്. വിദേശത്തുനിന്നു അവധിയില്‍ രജിസ്‌ട്രേഷനായി നാട്ടിലെത്തുന്നവരെയും, കുടുംബ സ്വത്തുക്കള്‍ ഭാഗം വെയ്ക്കുന്നവരെയും നേരത്തെ തീരുമാനിച്ച ഭൂമി രജിസ്‌ട്രേഷനുകളെയും ഇത്കാര്യമായി ബാധിക്കുന്നത്. നേരത്തെ നോട്ട് നിരോധനമായിരുന്നു രജിസ്‌ട്രേഷന് തിരിച്ചടിയായിരുന്നത്.
എന്നാല്‍ തണ്ടപ്പേര്‍ ചേര്‍ക്കണമെന്നുള്ള നിബന്ധനകാരണം രജിഷ്ട്രേഷന്‍ നടക്കുന്നില്ല. റവന്യൂ അധികാരികള്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് മൂന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കെ മൊയ്തീന്‍കുട്ടി അധ്യക്ഷനായി. കെ വിജയന്‍, പൂക്കാടന്‍ കുഞ്ഞിമോന്‍ ഹാജി, ഇടശ്ശേരി അബൂബക്കര്‍ഹാജി, സി മുഹമ്മദ്, എം അബ്ദുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."