HOME
DETAILS

തീരദേശ പൊതുശൗചാലയങ്ങള്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ നവീകരിച്ചു

  
backup
March 13 2017 | 21:03 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b6%e0%b5%97%e0%b4%9a%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d


കാസര്‍കോട്: എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റിന്റെ നേതൃത്വത്തില്‍ ഉപയോഗശൂന്യമായ നിലയില്‍ കിടന്നിരുന്ന കാസര്‍കോട് കസബ ബീച്ചിലെ 24 പൊതുശൗചാലയങ്ങള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വീണ്ടും തുറന്നു.
മൂന്നുവര്‍ഷം മുന്‍പ് 20 ലക്ഷം രൂപ ചെലവാക്കി തീരദേശ വികസന കോര്‍പറേഷന്‍ നിര്‍മിച്ചു നഗരസഭയെ ഏല്‍പ്പിച്ച 24 തീരദേശ പൊതുശൗചാലയങ്ങളും നഗരസഭ നേരിട്ടുനിര്‍മിച്ചു നല്‍കിയ രണ്ടു പൊതുശൗചാലയവുമടക്കം 26 ശൗചാലയങ്ങളാണ് കസബ ബീച്ചിലുള്ളത്. ഇതില്‍ മുനിസിപ്പാലിറ്റി നേരിട്ടു നിര്‍മിച്ചുനല്‍കിയ രണ്ടു ശൗചാലയം പൂര്‍ണമായും തകര്‍ന്നനിലയിലാണ്. രണ്ടു വര്‍ഷമായി ഇവ ഉപയോഗ്യശൂന്യമായി കിടക്കുന്നതു ശ്രദ്ധയില്‍പെട്ടതോടെയാണ് എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ നവീകരണത്തിനായി മുന്നിട്ടിറങ്ങിയത്.
ഈയിടെ അന്തരിച്ച 36-ാം വാര്‍ഡ് കൗണ്‍സിലര്‍ പ്രേമ, മുന്‍ കൗണ്‍സിലര്‍ ജി. നാരായണന്‍, 37-ാംവാര്‍ഡ് കൗണ്‍സിലര്‍ ഉമ ഉണ്ണികൃഷ്ണന്‍, നഗരസഭാ വികസന സമിതി അംഗം എം.ആര്‍ ശരത് എന്നിവരുടെയും കസബ നിവാസികളുടെയും സഹകരണത്തോടെയായിരുന്നു വിദ്യാര്‍ഥികള്‍ കഴിഞ്ഞ രണ്ടുമാസത്തെ പരിശ്രമത്തിനുശേഷം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചത്. ബഷീര്‍ നെല്ലിക്കട്ടയാണ് ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണിക്കു വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയത്.
കഴിഞ്ഞ ദിവസം കസബ ക്ലബ് അംഗങ്ങളും കുട്ടികളും ഒത്തുചേര്‍ന്ന ചടങ്ങില്‍ കുറുംബ ഭഗവതി ക്ഷേത്രം സെക്രട്ടറി കെ. വിജേഷ് വിദ്യാര്‍ഥികളില്‍നിന്ന് ശൗചാലയങ്ങളിലെ ഉപയോഗത്തിന് ആവശ്യമായ ബക്കറ്റുകള്‍ ഏറ്റുവാങ്ങി. മുനിസിപ്പാലിറ്റി വികസന സമിതി മെമ്പറും ഫിഷറീസ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റുമായ എം.ആര്‍ ശരത് അധ്യക്ഷനായി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago