ആഞ്ജല മെര്‍ക്കലിനെതിരേ ആരോപണവുമായി ഉര്ദുഗാന് വീണ്ടും
ഇസ്താംബൂള്‍: യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കന്മാര്‍ക്കെതിരേയുള്ള ആക്രമണം തുടര്‍ന്ന് തുര്‍ക്കി പ്രസിഡന്റ് റജബ്് ത്വയ്യിബ് ഉര്ദുഗാന്. ജര്‍മന്‍ ചാന്‍സലറായ ആഞ്ജല മെര്ക്കെലിനെതിരേ വീണ്ടും ശക്തമായ ആരോപണമുന്നയിച്ചാണ് ഉര്ദുഗാന് ഇപ്പോള്‍ രംഗത്തു വന്നത്.
മെര്‍ക്കല്‍ ഭീകരവാദത്തെ പിന്തുണക്കുകയാണെന്നും അവര്‍ തങ്ങളുടെ രാജ്യത്ത് തീവ്രവാദികളെ ഒളിവില്‍ പാര്പ്പിക്കുകയാണെന്നുമാണ് കഴിഞ്ഞ ദിവസം ഉര്ദുഗാന് ആരോപിച്ചത്. 'മെര്‍ക്കല്‍, താങ്കള്‍ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുകയാണ്, എന്തുകൊണ്ടാണ് താങ്കള്‍ ഭീകരര്‍ക്കെതിരേ നടപടിയെടുക്കാത്തത്.' അവരെ താങ്കളുടെ രാജ്യത്ത് സംരക്ഷിക്കുകയാണെന്നും ഉര്ദുഗാന് പറഞ്ഞു. ബെര്‍ലിന്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തുര്‍ക്കി അയച്ച 4500 കേസുകളക്കുറിച്ചുള്ള യാതൊരു പ്രതികരണവും ജര്‍മനിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും ഉര്ദുഗാന് കുറ്റപ്പെടുത്തി. നേരത്തെയും ഉര്ദുഗാന് മെര്‍ക്കലിനെതിരേ ശക്തമായ ആരോപണവുമായി രംഗത്തു വന്നിരുന്നു.
അതേസമയം, ഉര്‍ദുഗാന്റെ ആരോപണം വ്യക്തമായ അസംബന്ധമാണെന്നാണ് മെര്‍ക്കല്‍ പ്രതികരിച്ചത്. മാത്രമല്ല, ഇത്തരം പ്രകേപനപരമായ സംഭവത്തിന്റെ ഭാഗമാകാന്‍ ചാന്‍സലറിന് ഉദ്യേശ്യമില്ലെന്നും അവരുടെ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."