കായലോര പ്രദേശത്ത് കല്‍ക്കെട്ട് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിവേദനം
അരൂര്‍: അരൂരിലെ കായലോര പ്രദേശത്ത് കല്‍ക്കെട്ട് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ബ്‌ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി.കെ.ഗൗരീശന്‍ ചേര്‍ത്തല മൈനര്‍ ഇറിഗേഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.
കായലുകളാല്‍ ചുറ്റപ്പെട്ട അരൂരിലെ തീരദേശ മേഖലയില്‍ അടിയന്തിരമായി കല്‍ക്കെട്ട് നിര്‍മ്മിച്ച് കായലോര നിവാസികളെ സംരക്ഷിക്കണമെന്നും വേലിയേറ്റംമൂലം ഉപ്പുവെള്ളം കയറി വീടുകള്‍ നശിച്ചുപോയവര്‍ക്ക് വീട് പുനര്‍ നിര്‍മ്മിക്കുവാന്‍ ധനസഹായം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.
ഓരു വെള്ളം കയറി ഇടത്തോടുകളും കുളങ്ങളും കിണറുകളുമടക്കമുള്ള ശുദ്ധജല സ്രോതസുകളും നശിച്ചുകൊണ്ടിരിക്കുകയാണ്.കായലില്‍ മാലിന്യങ്ങള്‍ വേലിയേറ്റ സമയത്തും മഴക്കാലത്തും വീടുകളിലും പറമ്പിലും ഒഴുകിയെത്തുകയാണ്.
ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്.വീടുകളില്‍ അഴുക്കുവെള്ളം കയറുന്നതുമൂലം ഭക്ഷണം പാകം ചെയ്യാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനോ കഴിയാത്ത അവസ്ഥയാണ്.
കായലോര പ്രദേശത്ത് കല്‍ക്കെട്ടു നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് അന്‍പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്.അടിയന്തിരമായി കല്‍ക്കെട്ടു നിര്‍മ്മാണം നടത്തുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ചേര്‍ത്തല മൈനര്‍ ഇറിഗേഷന്‍ ഓഫിസിനു മുന്നില്‍ ശക്തമായ സമരം നടത്തുമെന്നും വി.കെ.ഗൗരീശന്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."