ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍
വടകര: പയ്യോളി ഇരിങ്ങത്ത് ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേര്‍ പിടിയിലായി. ഇരിങ്ങത്ത് സ്വദേശികളായ ഒതയോത്ത് അബ്ദുള്ള(65), കുന്നോത്ത് ചാലില്‍ മധുസൂദനന്‍(62), ചോയിക്കണ്ടി മീത്തല്‍ രവി(48) എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും 29 കിലോ ചന്ദനം പിടികൂടി. മധുസൂദനന്റെ ഉടമസ്ഥതയിലുള്ള ഇരിങ്ങത്തെ മലയിലുള്ള ചന്ദനമരമാണ് മുറിച്ചത്. രാമനാട്ടുകര സ്വദേശിയും നേരത്തെ ചന്ദനക്കേസുകളില്‍ ഉള്‍പെട്ടയാളുമായ മുഹമ്മദാണ് ഇതിന്റെ സൂത്രധാരന്‍. മുഹമ്മദിനെ പിടികിട്ടിയിട്ടില്ല. മുഹമ്മദിന്റെ കൂട്ടാളിയാണ് പിടിയിലായ അബ്ദുല്ല.
വീടിനു പിന്നിലെ വാഴത്തോട്ടത്തില്‍ ഒളിപ്പിച്ച നിലയിലാണ് ചന്ദനം കണ്ടെത്തിയത്. ഇതില്‍ 17 കിലോ ചെത്തി മിനുക്കിയതും 12 കിലോ തോലോടുകൂടിയതുമാണ്. വിപണിയില്‍ കിലോഗ്രാമിന് 13000 രൂപ വിലയുണ്ട്. പിടിയിലായ രവി മരംമുറിക്കാരനാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി ഫോറസ്റ്റിന് കൈമാറും.
സ്വന്തം ഉടമസ്ഥതയിലുള്ള ചന്ദനമരം പോലും സര്‍ക്കാരിനെ അറിയിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മുറിച്ചുമാറ്റി മറയൂരിലെത്തിച്ച് ലേലം ചെയ്തശേഷം ലേലത്തുകയുടെ 70 ശതമാനം മാത്രമാണ് ഉടമസ്ഥനു ലഭിക്കുക. അനധികൃതമായി ചന്ദനം മുറിച്ചാല്‍ ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസ് ഉണ്ടാവുകയെന്ന് ഡി.വൈ.എസ്.പി കെ. സുദര്‍ശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."