HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് റമദാന്‍ കാംപയിന്‍ ഉദ്ഘാടനം ഇന്ന്

  
backup
May 09, 2018 | 6:51 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-30

 

കോഴിക്കോട്: വിപുലമായ ആത്മസംസ്‌കരണ പദ്ധതികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന റമദാന്‍ കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഒതുക്കുങ്ങല്‍ കൈപ്പറ്റയില്‍ നടക്കും. ആസക്തിക്കെതിരേ ആത്മ സമരം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. വൈകിട്ട് 7 മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടുമല മൊയ്തീന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
അഹമ്മദ് ഫൈസി കക്കാട് പ്രമേയ പ്രഭാഷണം നടത്തും. കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ മുഖ്യാതിഥി ആയിരിക്കും. സി.എച്ച് ത്വയ്യിബ് ഫൈസി, ഒ .കെ എം കുട്ടി ഉമരി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ. കെ.എസ് ബാപുട്ടി തങ്ങള്‍, കെ അലി അക്ബര്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, പി.എം റഫീഖ് അഹമ്മദ് തിരൂര്‍, ആശിഖ് കുഴിപ്പുറം എന്നിവര്‍ പ്രസംഗിക്കും.
ഖുര്‍ആന്‍, ഹദീസ് പഠനത്തിന് റമദാന്‍ കാലയളവില്‍ ശാഖാതലങ്ങളില്‍ വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കി. ക്ലസ്റ്റര്‍ തലങ്ങളില്‍ സക്കാത്ത് സെമിനാറുകള്‍ സംഘടിപ്പിക്കും. ജില്ല - മേഖല തലങ്ങളില്‍ ഇഫ്താര്‍ മീറ്റുകള്‍, നിര്‍ധന കടുംബങ്ങള്‍ക്ക് കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലുമായി സഹകരിച്ച് ഇഫ്താര്‍ കിറ്റ് വിതരണം, നിര്‍ധനരായ മതാധ്യാപകര്‍ക്ക് പെരുന്നാള്‍ പുടവ വിതരണം, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം തുടങ്ങിയവ വിപുലമായി സംസ്ഥാനതലത്തില്‍ നടത്തും.
കാംപസ് വിങിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരവും സര്‍ഗലയയുടെ ആഭിമുഖ്യത്തില്‍ മേഖല - ജില്ല -സംസ്ഥാനതലത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരവും സംഘടിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക് ഓഫിനിടെ യുഎസിൽ ജെറ്റ് വിമാനം തകർന്ന് വീണു; അപകടത്തിൽ ഏഴ് മരണം

International
  •  5 minutes ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; മുരാരി ബാബുവിന് ഇഡി ഇന്ന് സമൻസ് നൽകിയേക്കും

Kerala
  •  an hour ago
No Image

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  2 hours ago
No Image

സഹപ്രവർത്തകയെ കൊലപ്പെടുത്തി; ശിരസ്സറ്റ മ‍ൃതദേഹം ചാക്കിലാക്കി പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞു; യുവാവ് അറസ്റ്റിൽ

National
  •  9 hours ago
No Image

ബഹ്‌റൈനിൽ വാഹനാപകടം: 23 വയസ്സുകാരന് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

bahrain
  •  9 hours ago
No Image

ജോലിസ്ഥലത്തെ പരുക്കുകൾ റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ തൊഴിലുടമകൾക്ക് കനത്ത പിഴ; പുതിയ നിയമവുമായി ഒമാൻ

oman
  •  10 hours ago
No Image

കഴക്കൂട്ടത്ത് പൊലിസ് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപാനം; ആറ് പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  10 hours ago
No Image

അവസാന ഇസ്റാഈലി ബന്ദിയുടെ മൃതദേഹവും കണ്ടെടുത്തു; ഗസ്സയിൽ വെടിനിർത്തൽ രണ്ടാം ഘട്ടത്തിലേക്ക്; ആവശ്യങ്ങൾ ആവർത്തിച്ചു ഹമാസ്

International
  •  10 hours ago
No Image

കൊച്ചി കഴിഞ്ഞാൽ കൂടുതൽ തീർത്ഥാടകർ കണ്ണൂർ വഴി; ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

Kerala
  •  10 hours ago
No Image

വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്ന് ആശങ്ക; SlR സമയപരിധി നീട്ടണമെന്ന് പ്രവാസി സംഘടനകൾ

Kuwait
  •  10 hours ago