ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ ശുചിത്വം നിലനിര്‍ത്താന്‍ പദ്ധതി
ഫറോക്ക്: ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖവും പരിസരവും മാലിന്യമുക്തമാക്കി നിലനിര്‍ത്താന്‍ പദ്ധതി വരുന്നു. ഹാര്‍ബര്‍ ശുചീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ യു.വി ജോസ് ഇന്നലെ രാവിലെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ഇതിന്റെ മുന്നോടിയായി 15ന് പൊതുജന പങ്കാളിത്തത്തോടെ മാലിന്യങ്ങള്‍ നീക്കം ചെയ്യും.ഹാര്‍ബറില്‍ ശുചിത്വപരിപാലനത്തിനായി 'പെരുമാറ്റ ചട്ടവും കൊണ്ടുവന്നേക്കും. അതേസമയം, ശുചീകരണത്തില്‍ വീഴ്ച വരുത്തിയ ഹാര്‍ബര്‍ ടോള്‍ പിരിവ് കരാറുകാരെ കലക്ടര്‍ കരിമ്പട്ടികയില്‍ പെടുത്തി.
ഹാര്‍ബറില്‍ ശുചിത്വ പരിപാലനത്തിന് സ്ഥിരം സംവിധാനമേര്‍പ്പെടുത്തണമെന്നതാണ് യോഗത്തിലെ പ്രധാന നിര്‍ദേശം. ടാങ്കുകള്‍ തകര്‍ന്ന സാഹചര്യത്തില്‍ ഉടന്‍ ബദല്‍ സംവിധാനമൊരുക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിനു നിര്‍ദേശം നല്‍കി. ഡ്രൈനേജുകള്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്താനും ശുദ്ധജല വിനിയോഗത്തിനായി കൂടുതല്‍ ടാപ്പുകള്‍ സ്ഥാപിക്കാനും വെളിച്ചക്കുറവ് പരിഹരിക്കാനും നടപടിയുണ്ടാകും.
പഴകിയതും ഉപയോഗിക്കാതെ ഹാര്‍ബറിലും പരിസരത്തും നിര്‍ത്തിയിട്ടിരിക്കുന്ന ഫൈബര്‍വള്ളങ്ങളില്‍ വെള്ളം നിറഞ്ഞ് കൊതുക് പെരുകുന്നതിനാല്‍ ഇവ എടുത്തുമാറ്റാനും തീരുമാനിച്ചു. ശുചീകരണത്തിനു ഹാര്‍ബര്‍ വികസനസമിതിയും ബോട്ടുടമകളും തൊഴിലാളികളും സമ്പൂര്‍ണമായി സഹകരിക്കണമെന്നും ശുചിത്വം നിലനിര്‍ത്താന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും കലക്ടര്‍ യോഗത്തില്‍ പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും അനിയന്ത്രിതമായി കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാന്‍ 'കളക്ഷന്‍ സെന്റര്‍' ഏര്‍പ്പെടുത്തിയേക്കും. ഇവിടെനിന്നു കോര്‍പറേഷന്‍ അധികൃതര്‍ ശേഖരിച്ച് കൊണ്ടുപോകും. ജൈവമാലിന്യ സംസ്‌കരണത്തിനായി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിനും പൊതുവായ കാര്യത്തില്‍ ഫിഷറീസ് വകുപ്പ് അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.
ആരോഗ്യ ശുചിത്വ വിഷയങ്ങളില്‍ ആരോഗ്യ വകുപ്പും കോര്‍പറേഷനും ആവശ്യ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി ബാബുരാജ്, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാര്‍, അഡി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാ ദേവി എന്നിവര്‍ അറിയിച്ചു.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. മറിയം ഹസീന, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ കെ. അശ്വനി പ്രതാപ്, കൗണ്‍സിലര്‍ നെല്ലിക്കോട്ട് സതീശന്‍, ഫിഷറീസ് അസി. ഡയറക്ടര്‍ പി.കെ രജ്ഞിനി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ എസ്.എസ് സുജിത്ത്, ഹാര്‍ബര്‍ എന്‍ജിനീയറിങ് അസി. എക്‌സി. എന്‍ജിനീയര്‍ വി. വിപിന്‍, പോര്‍ട്ട് ജൂനിയര്‍ സൂപ്രണ്ട് അബ്ദുല്‍ മനാഫ്, ഹാര്‍ബര്‍ വികസനസമിതി പ്രസിഡന്റ് കരിച്ചാലി പ്രേമന്‍, ബോട്ടുടമകള്‍, തൊഴിലാളികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം