HOME
DETAILS
MAL
ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന്
backup
March 15 2017 | 18:03 PM
പെരുമ്പാവൂര്‍: മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നും ചെറുവട്ടൂര്‍ - വണ്ടമറ്റം - ഓടക്കാലി വഴി പെരുമ്പാവൂര്‍ - ആലുവ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് പി.ഡി.പി അശമന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍വീസ് പുനരാരംഭിക്കാനാവശ്യപ്പെട്ട് കെ.എസ്ആര്‍.ടി.സി ഡിപ്പോ മാനേജര്‍ക്കും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കും നിവേദനം കൊടുക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് മൈതീന്‍ നായാട്ടുപാറ അദ്ധ്യക്ഷത വഹിച്ചു. സനീര്‍ തെക്കേക്കര, സിറാജ് വട്ടപ്പാറ , കെ.കെ അസീസ്, സലീം കോട്ടച്ചിറ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."