HOME
DETAILS
MAL
റോഡുപണി പൂര്‍ത്തിയാക്കാതെ സാധനങ്ങള്‍ കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു
backup
May 12 2018 | 06:05 AM
നന്തിബസാര്‍: മീത്തലെ പള്ളി പറോളിനട റോഡ് പണി പൂര്‍ത്തികരിക്കാതെ മറ്റ് റോഡിനായി ടാറും മറ്റും കൊണ്ട് പോവുന്നത് പ്രദേശ വാസികള്‍ തടഞ്ഞു പറോളി നട ചാമക്കാല്‍ പ്രദേശം വരുന്ന ഒന്നര കിലോമീറ്റര്‍ റോഡിന്റെ മെറ്റല്‍ ടാറിങ്ങിന്റെ ജോലിയാണ് ഇപ്പോള്‍ നടന്ന് വരുന്നത് ഒരാഴ്ച കൊണ്ട് തീര്‍ക്കാനുള്ള ജോലി തുടങ്ങിയിട്ട് അഞ്ച് മാസമായി. റോഡ് ജെ.സി.ബി ഉപയോഗിച്ച് ഇളക്കിയിട്ടത് കാരണം കാല്‍നട യാത്ര ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
ഈ അവസ്ഥയിലാണ് പള്ളിക്കര പുളിയുള്ളതില്‍ മുക്കില്‍ ഇറക്കിയ ടാ റും മെറ്റലും മറ്റ് സാമഗ്രികളും മറ്റ് റോഡുകള്‍ക്ക് കയറ്റികൊണ്ടുപോകാന്‍ ശ്രമിച്ചത് . ലോറിയില്‍ കയറ്റിയത് കണ്ട പ്രദേശവാസികള്‍ സ്തീകളടക്കം പുളിയുള്ളതില്‍ പള്ളിക്ക് സമീപം തടഞ്ഞു. കയറ്റിയ സാധനങ്ങള്‍ അവിടെ ഇറക്കിയതിന് ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞ് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."