ഇ.എം.എസ് ചരമവാര്‍ഷികം
കൊല്ലം: ചവറ തെക്കുംഭാഗം ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റി(കാസ്‌ക്കറ്റ്)യുടെ ആഭിമുഖ്യത്തില്‍ ഇ.എം.എസിന്റെ 19-ാം ചരമവാര്‍ഷികം 19ന് ആചരിക്കുമെന്ന് പ്രസിഡന്റ് ആര്‍ ഷാജി ശര്‍മ്മ,സെക്രട്ടറി സി ശശിധരന്‍, ഭാരവാഹികളായ ടി ചന്ദ്രന്‍പിള്ള, വി രഘുനാഥന്‍പിള്ള, ജെ മൈക്കിള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 8.30ന് നടയ്ക്കാവിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, 10മുതല്‍ തെക്കുംഭാഗം സി.എച്ച്.സിയില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയക്യാമ്പ് തുടങ്ങിയവ നടക്കും. പ്രശസ്ത ഹൃദ്രോഗവിദഗ്ധന്‍ ഡോ. എം.ജി പിള്ള ക്യാമ്പിന് നേതൃത്വം നല്‍കും.
വൈകിട്ട് അഞ്ചിന് നടയ്ക്കാവില്‍ ചേരുന്ന അനുസ്മരണസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മന്ത്രി ഡോ. ബൈജു സേനാധിപന് ഇ.എം.എസ് പുരസ്‌ക്കാരം സമ്മാനിക്കുകയും ഡോ.എം.ജി പിള്ളയെ ആദരിക്കുകയും ചെയ്യും.
എം.എല്‍.എമാരായ എന്‍ വിജന്‍പിള്ള, കോവൂര്‍ കുഞ്ഞുമോന്‍, ഇ.എം.എസിന്റെ മകള്‍ ഇ.എം രാധ, സി.പി.എം ഏര്യാ സെക്രട്ടറി ടി മനോഹരന്‍,തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് പി അനില്‍കുമാര്‍, എന്‍ നീലാംബരന്‍,ഷാജി എസ് പള്ളിപ്പാടന്‍,സി.ആര്‍ സുഗതന്‍,കെ സുശീല,സി ശശിധരന്‍,കെ പ്രതീപകുമാരന്‍പിള്ള,ജി സുന്ദരേശന്‍,ജെ മൈക്കിള്‍,കെ.എസ് അനില്‍,ആര്‍ രാജി എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."