വരാപ്പുഴ കസ്റ്റഡി മരണം: സര്‍ക്കാര്‍ വേട്ടക്കാരോടൊപ്പമെന്ന് മുസ്‌ലിം ലീഗ്
പറവൂര്‍:വരാപ്പുഴയില്‍ നിരപരാധിയായ ശ്രീജിത് എന്ന യുവാവിനെ പൊലിസ് കസ്റ്റഡിയില്‍ തല്ലിക്കൊന്ന സംഭവത്തില്‍ പിണറായി സര്‍ക്കാര്‍ വേട്ടക്കാരോടൊപ്പമാണെന്ന് തെളിഞ്ഞതായി മുസ്‌ലിം ലീഗ് പറവൂര്‍ നിയോജകമണ്ഡലം സെക്രട്ടറി കെ.കെ അബ്ദുല്ല കുറ്റപ്പെടുത്തി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ നല്‍കിയ വിശദീകരണത്തില്‍ ഫലത്തില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.
ഇരയോടൊപ്പം നില്‍ക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രീജിത്തിന്റെ വസതിയിലെത്തി കുടുംബത്തിന് നല്‍കിയ ഉറപ്പ് ലംഘിച് വഞ്ചിച്ചിരിക്കയാണ്.യഥാര്‍ത്ഥത്തില്‍ ഇരയോടൊപ്പമാണ് നിലകൊള്ളുന്നതെങ്കില്‍ കുടുംബത്തിന്റെ താല്‍പര്യപ്രകാരം സി.ബി.ഐ അന്വേഷണത്തിന് വിരോധമില്ല എന്നാണ് കോടതിയില്‍ പറയേണ്ടിയിരുന്നത്.കേസില്‍ ആദ്യം മുതല്‍ കുറ്റവാളിയെന്ന് കുടുംബവും പ്രതിപക്ഷ പാര്‍ട്ടികളും ചൂണ്ടിക്കാട്ടിയ മുന്‍ ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ സ്ഥലം മാറ്റി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മൂടിവെച്ച തെളിവുകള്‍ ഒന്നൊന്നായി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ ഒരുമാസത്തിന് ശേഷം എസ്.പിയെ സസ്‌പെന്റ് ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ഇതാണിപ്പോള്‍ സര്‍ക്കാരിന്റെ മഹത്വമായി കൊട്ടിഘോഷിക്കുന്നത്,അബ്ദുല്ല ചൂണ്ടിക്കാട്ടി.സി ബി ഐ അന്വേഷണം ഏറ്റെടുത്താല്‍ ഗൂഡാലോചന നടത്തിയതിന് സി പി എം നേതാക്കള്‍ പിടിയിലാകുമെന്ന് ബോധ്യമുള്ളതിനാലാണോ സി ബി ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് സി പി എം വ്യക്തമാക്കണം.ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതിന് ശേഷം 25 ലക്ഷം നഷ്ടപരിഹാരം കൊടുക്കണമെന്നാവശ്യപ്പെട്ട് ഐ ജി ഓഫീസിലേക്ക് മാര്‍ച് നടത്തിയ ബി ജെ പി നേതൃത്വം അഖിലയുടെ കേസില്‍ കക്ഷിചേരണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചതും ദുരൂഹമാണ്,അബ്ദുല്ല പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."