പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന്
മാനന്തവാടി: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
1993ല്‍ സര്‍വേ നടത്തി പ്രത്യേക ചുരം ഡിവിഷന്‍ വടകരയില്‍ ആരംഭിച്ച് 1994ല്‍ 9.6 കോടി വകയിരുത്തി 70 ശതമാനം പണി പൂര്‍ത്തീകരിച്ചതാണ് പ്രസ്തുത റോഡ്.
52 ഏക്കര്‍ വനഭൂമിക്ക് പകരം വനവല്‍ക്കരണത്തിനായി 104 ഏക്കര്‍ ഭൂമി വിട്ടു നല്‍കുകയും ചെയ്തിരുന്നു. പദ്ധതി പൂര്‍ത്തിയായാല്‍ വയനാടിന്റെ കാര്‍ഷിക-വാണിജ്യ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിനു കാരണമാകും.
പരമ്പരാഗത കാര്‍ഷിക മേഖലയില്‍ തളര്‍ച്ച നേരിടുന്ന വയനാടിന്റെ മുഖം മാറ്റുവാന്‍ ഈ പദ്ധതി അനിവാര്യമാണ്. കഴിഞ്ഞ ഡിസംബര്‍ 28ന് കല്‍പ്പറ്റ എം.എല്‍.എയുടെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറയില്‍ സര്‍വകക്ഷിയോഗം വിളിച്ചു കൂട്ടി പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് കര്‍മ സമിതിക്ക് രൂപം നല്‍കി ഭാരവാഹികളെ തിരഞ്ഞെടുത്ത് നടപടികളുമായി മുന്‍പോട്ടു പോകുവാന്‍ തിരുമാനിച്ചിരുന്നെങ്കിലും നാളിതുവരെ ഒരു യോഗം പോലും വിളിച്ചുകൂട്ടാത്ത എം.എല്‍.എയുടെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെയും നടപടി അങ്ങേയറ്റം അപലപനീയമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
പൊതുമരാമത്ത് മന്ത്രി ചീഫ് എന്‍ജിനീയറെ നേരിട്ട് വിളിച്ച് ഡി.പി.ആര്‍ തയാറാക്കുവാന്‍ അടിയന്തര ഉത്തരവു നല്‍കിയിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അനങ്ങാപാറ നയം തുടരുന്നത് വയനാട്ടിലെ ജനങ്ങളോടും ജനാധിപത്യതോടുമുള്ള കടുത്ത വെല്ലുവിളിയുമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എ ആന്റണി, വിന്‍സണ്‍ നെടുംകൊമ്പില്‍, കെ.എം പൗലോസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം