തിയേറ്റര്‍ പീഡനം: തൊപ്പി തെറിച്ചതിനു പിന്നാലെ എസ്.ഐക്കെതിരെ പോക്സോയും
മലപ്പുറം: എടപ്പാളില്‍ തിയേറ്ററിനുള്ളില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ മൊയ്തീന് കുട്ടിക്കെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്ത ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും. സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച നിര്‍ദേശം നല്കി. സംഭവം മൂടിവച്ചതിനാണ് പോക്സോ ആക്ട് പ്രകാരം കേസെടുക്കുക.
പ്രതി മൊയ്തീനും കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്ക്കും എതിരെ നേരത്തെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.
അന്വേഷണ വിധേയമായി സസ്പെന്‍ഷനിലായിരുന്നു എസ്.ഐ. സംഭവം വാര്‍ത്തയായതിനു പിന്നാലെ മലപ്പുറം എസ്.പിയാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്.
ഏപ്രില്‍ 18നാണ് സംഭവം നടന്നത്. തിയറ്റര്‍ അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കേസെടുക്കാന്‍ ചൈല്‍ഡ് ലൈന്‍ പൊലിസിനോട് പറഞ്ഞിരുന്നു. ഏപ്രില്‍ 26നായിരുന്നു ഇത്. എന്നാല്‍ ഇത്രയും ദിവസം കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കാന്‍ പൊലിസ് ശ്രമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."