HOME
DETAILS
MAL
കോക്കൂരില്‍ വീണ്ടും ഒരാള്‍ക്ക് സൂര്യാതപമേറ്റു
backup
March 17 2017 | 08:03 AM
ചങ്ങരംകുളം: കോക്കൂര്‍ കിഴക്കമുറി സ്വദേശി വട്ടപ്പറമ്പില്‍ ജിനീഷി(24)ന് സൂര്യാതപമേറ്റു. കേബിള്‍ ടി.വി തൊഴിലാളിയായ ജിനുവിന് പാവിട്ട പുറത്ത് ജോലിക്കിടെയാണ് സൂര്യാതപമേറ്റത്.
പുറത്ത് ചൊറിച്ചിലും നീറ്റലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തൊലി അടര്‍ന്നു പോയതായി കണ്ടത്. കോക്കൂരില്‍ കഴിഞ്ഞ ആഴ്ച രണ്ടു പേര്‍ക്ക് സൂര്യതപമേറ്റിരുന്നു.
ചൂട് കനത്തതിനാല്‍ ജോലി സമയത്തില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശം വകവെക്കാതെയുള്ള പ്രവര്‍ത്തികളാണ് ഇത്തരം അപകടങ്ങള്‍ക്ക് വിനയാകുന്നതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."