HOME
DETAILS

ഹജ്ജ് സേവനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി

  
backup
March 17 2017 | 16:03 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be

ജിദ്ദ: സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഹജ്ജ് ഉംറ മേഖലയുടെ വികസനത്തിനും തീര്‍ഥാടകരുടെ സേവനത്തിനും വലിയ പ്രധാന്യമാണ് നല്‍കുന്നതെന്ന് ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദന്‍. തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ വികസിപ്പിക്കേണ്ടത് ആവശ്യമാണ്.

സേവനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ മാറ്റേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജ് ഉംറ വികസന ഇന്റസ്ട്രി വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്ക ചേംമ്പറും ഹജ്ജ് മന്ത്രാലയവും ചേര്‍ന്നാണ് വര്‍ക്ക്ഷാപ്പ് ഒരുക്കിയത്. വിഷ്വന്‍ 2030 നുയോജ്യമായ വിധത്തില്‍ ഹജ്ജ് ഉംറ മേഖലകള്‍ വികസിപ്പിക്കുന്നതിന്റെ മുന്നോടിയായാണിത്.

ഹജ്ജ് തീര്‍ഥാടകര്‍ക്ക് വീടുകള്‍ താമസത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്ന സ്വദേശികളോട് ഏപ്രില്‍ 27ന് മുമ്പ് ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹജ്ജ് കെട്ടിട കമ്മിറ്റി ആവശ്യപ്പെട്ടു. റജബ് അവസാനം വരെ കെട്ടിട ലൈസന്‍സ് പുതുക്കുന്നതിനും പുതിയത് ഇഷ്യൂ ചെയ്യുന്നതിനുമുള്ള നടപടികള്‍ തുടരും. മക്കയില്‍ ധാരാളം അംഗീകൃത എന്‍ജിനീയറിങ് ഓഫീസുകളുണ്ടെന്നും ഇവയെ സമീപിച്ചാല്‍ തീര്‍ഥാടകരെ താമസിപ്പിക്കുന്നതിന് നിശ്ചയിച്ച നിബന്ധനകള്‍ അറിയാന്‍ സാധിക്കുമെന്നും കെട്ടിട കമ്മിറ്റി മേധാവി എന്‍ജിനീയര്‍ മാസിന്‍ ബിന്‍ മുഹമ്മദ് അല്‍സാനാരി യോഗത്തില്‍ പറഞ്ഞു.

അതിനു ശേഷം ഈ അംഗീകൃത ഓഫീസുകള്‍ മുഖേന തന്നെ ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് തീര്‍ഥാടകരെ താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കെട്ടിടത്തില്‍ ആവശ്യമായ സുരക്ഷ നിബന്ധനകള്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കിയിരിക്കണമെന്നും ഉടമകളില്‍ കെട്ടിട സുരക്ഷ സംബന്ധമായി കരാര്‍ എഴുതി വാങ്ങണം്. അതേ സമയം ഹജ്ജ് സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ തുടരുകയാണ്. മക്ക ചേംമ്പര്‍ മേധാവിയും അംഗങ്ങളും വ്യവസായ പ്രമുഖരുമായും ഹജ്ജ് മന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago