ഇറാന്‍ പത്തേമാരിയിലെ ഡീസല്‍ സിവില്‍ സപ്ലൈസ് അടിച്ചു മാറ്റി !
വിഴിഞ്ഞം: തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇറാന്‍ പത്തേമാരിയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ഡീസല്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ പോര്‍ട്ടധികൃതരെ അറിയിക്കാതെ കൊണ്ടുപോയി. ബോട്ടില്‍ ഉപയോഗിക്കുന്ന ഡീസല്‍ ,മണ്ണെണ്ണയേക്കാള്‍ കുറഞ്ഞ വിലക്ക് വില്‍പന നടത്തിയെന്നും ഇത് കാരണം സര്‍ക്കാരിന് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നും ആരോപണമുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് നങ്കൂരം തകര്‍ത്ത് വാര്‍ഫിലിടിച്ച് അപകടാവസ്ഥയിലായ പത്തേമാരിയില്‍ നിന്നുള്ള ഇന്ധനം കടലിലേക്ക് ചോര്‍ന്നാല്‍ പരിസ്ഥിതി മലിനി കരണത്തിന് വഴിതെളിക്കുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് പത്തേമാരിയിലെ ഡീസല്‍ നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ മൂന്നു ദിവസത്തെ പരിശ്രമത്തിനൊടുവില്‍ എണ്ണായിരം ലിറ്റര്‍ ഡീസല്‍ ബാരലുകളിലാക്കി തീരദേശ പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. ലക്ഷങ്ങള്‍ വിലവരുന്ന ഡീസല്‍ ലേലം ചെയ്ത് കിട്ടുന്ന പണം പോര്‍ട്ടിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള നടപടികളും അധികൃതര്‍ ആരംഭിച്ചിരുന്നു .ഇതിനിടയിലാണ് ഇന്നലെ പോര്‍ട്ട് അധികൃതര്‍ പോലുമറിയാതെ തീരദേശ പൊലിസിന് മാത്രം കത്ത് നല്‍കി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഡീസല്‍ കച്ചവടം നടത്തി കൊണ്ടു പോയത്.
ലിറ്ററിന് വെറും ഇരുപത്തിമൂന്ന് രൂപക്കാണ് കച്ചവടം ചെയ്തത്.
7500 ലിറ്റര്‍ വില്‍പ്പന നടത്തിയ വകയില്‍ സര്‍ക്കാരിന് ലഭിച്ചത് 183000 രൂപയാണ്. ലേല നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂട്ടുത്തരവാദിത്വം വേണമെന്നിരിക്കെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഏക പക്ഷീയമായ നടപടി വിവാദമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."