പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം; 12 പേര്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപക ആക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്ക്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെയയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്. ശക്തമായ ആക്രമണങ്ങള്‍ക്കിടയിലും സംസ്ഥാനത്ത് 73 ശതമാനം പോളിങ് നടന്നുവെന്നാണ് റിപ്പോര്‍ട്ട്.
സൗത്ത് 24 പര്‍ഗാനസ്, വെസ്റ്റ് മിഡ്‌നാപൂര്‍, കൂച്ച് ബെഹാന്‍ എന്നീ ജില്ലകളിലാണ് രൂക്ഷമായ ആക്രമണങ്ങള്‍ നടന്നത്. സൗത്ത് 24 പര്‍ഗാനസില്‍ സി.പി.എം പ്രവര്‍ത്തകരായ ദമ്പത ികളെ തീകൊളുത്തി കൊലപ്പെടുത്തി. ദേബുദാസ്, ഉഷദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ് കൊലക്ക് പിന്നിലെന്നാണ് ആരോപണം. രണ്ട് പേരെയും വീടിന്റെയുള്ളില്‍ പൂട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു.
വോട്ടുചെയ്തതിന് ശേഷം ബൂത്തില്‍ നിന്നറങ്ങിയ രണ്ട് സി.പി.എം പ്രവര്‍ത്തകരെ തൃണമൂലുകാര്‍ വെടിവച്ചുകൊന്നു. ഗോപാല്‍പൂര്‍ 40ാം നമ്പര്‍ ബൂത്തിലാണ് സംഭവം.
അപ്പുമന്ന, യഞ്‌ജേശ്വര്‍ ഗോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൂച്ച് ബെഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ബോംബ് സ്‌ഫോടനത്തിലേക്ക് നയിച്ചു. ഇരുപത് പേര്‍ക്ക് പരുക്കേറ്റു. വോട്ട് ചെയ്യാന്‍ എത്തിയ തങ്ങളെ തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.
ഭന്‍നഗറില്‍ മാധ്യമപ്രവര്‍ത്തകരുടെ വാഹനത്തിന് തീവയ്ക്കുകയും കാമറകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ പല വോട്ടിങ് കേന്ദ്രങ്ങളിലും പ്രവേശിക്കാന്‍ അനുവദിച്ചി ല്ല. ബി.ജെ.പിയുടെ പോളിങ് ഏജന്റിനെ തല്ലിയതിന് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി രബീന്ദ്രനാഥ് ഘോഷിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു.
അതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ തൃണമൂല്‍ പ്രവര്‍ത്തകന്റെ വിരല്‍ മുറിച്ചതായി റിപ്പോര്‍ട്ടുണ്ട്. പിന്നില്‍ ബി.ജെ.പിയാണെന്ന് മന്ത്രി സുഭേന്ദു അധികാരി പറഞ്ഞു. ജാല്‍പയ്ഗുരിയില്‍ ചിലര്‍ ബാലറ്റ് പെട്ടികള്‍ക്ക് തീ കൊളുത്തിയതായും അവയില്‍ വെള്ളം ഒഴിച്ചതായും പരാതിയുണ്ട്. നിരവധി സ്ഥലങ്ങളില്‍ ബാലറ്റ് പെട്ടികള്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. നിരവധി പൊലിസുകാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വ്യത്യസ്ത പ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ പരുക്കേറ്റു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ഘട്ടം മുതല്‍ സംസ്ഥാനത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ വ്യാപകമായി ആക്രമണങ്ങള്‍ ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."