HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണാശുപത്രി ഉപരോധിച്ചു
backup
May 15 2018 | 02:05 AM
തിരുവനന്തപുരം: കണ്ണാശുപത്രിയിലെ പുതിയ കെട്ടിടം തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി ഉപരോധിച്ചു. കെ.പി.സി.സി നിര്‍വാഹകസമിതി അംഗം എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 80 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷമായിട്ടും തുറന്നുപ്രവര്ത്തിപ്പിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. മൈക്കിള്‍രാജ്, അരുണ്‍ എസ്.പി, സഞ്ജു, അജയരാജ്, മണ്ണാമ്മൂല രാജന്, നാസര്‍, ബെവിന്‍, ശരത്ത്, മിഥുന്, ജോണി, സുനില്‍, നിഥിന്, അച്ചു, മുസ്താക്ക്, അല്‍ അമീന്, നൗഫല്‍, വിവേക്, വിഥു, സനദ് സമരത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."