HOME
DETAILS
MAL
വരാപ്പുഴ കസ്റ്റഡി മരണം: എ.വി ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്യും
backup
May 15 2018 | 10:05 AM
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുന്‍ എസ്.പി എ.വി ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ജോര്‍ജിനെ പ്രതിയാക്കുന്ന കാര്യം അതിനു ശേഷം ആലോചിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നേരത്തെ രണ്ടു തവണ ജോര്‍ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലിസ് ചമച്ച വ്യാജമൊഴിയെക്കുറിച്ച് ജോര്‍ജിന് അറിവുണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നത്.
ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജിന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പി സ്ഥാനത്ത് നിന്നും മാറ്റുകയും പിന്നീട് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."