പര്‍ദ ധരിച്ചു ബാങ്കിലെത്തിയവരെ അപമാനിച്ചെന്ന് പരാതി
അരീക്കോട്: പര്‍ദ ധരിച്ചു ബാങ്കിലെത്തിയ സി.ഡി.എസ് അംഗങ്ങളെ അപമാനിച്ചെന്നു പരാതി. അരീക്കോട് ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് അംഗങ്ങള്‍ക്കാണ് കനറാ ബാങ്കിന്റെ അരീക്കോട് ശാഖയില്‍നിന്നു മോശം പെരുമാറ്റം നേരിട്ടത്.
കഴിഞ്ഞ ദിവസം രാവിലെ 11ന് കുടുംബശ്രീ അംഗങ്ങളുടെ ലിങ്കേജ് ലോണ്‍തുക അടക്കുന്നതിനായി ബാങ്കിലെത്തിയ മൂന്നാംവാര്‍ഡിലെ സി.ഡി.എസ് അംഗങ്ങളോട് പണം അടക്കാനാകില്ലെന്നും മറ്റൊരു ദിവസം വരണമെന്നും ബാങ്ക് അധികൃതര്‍ അറിയ്ക്കുകയായിരുന്നു. എന്നാല്‍, അതിനു തയാറായ സി.ഡി.എസ് അംഗങ്ങള്‍ പണം അടക്കുന്നതിനുള്ള സ്ലിപ്പ് ആവശ്യപ്പെട്ടതോടെയാണ് ബാങ്ക് അധികൃതര്‍ വര്‍ഗീയ ചുവയോടെ സംസാരിച്ചതെന്ന് ഇവര്‍ പറയുന്നു.
സ്ലിപ്പ് തരാനാകില്ലെന്നും പര്‍ദ ധരിച്ചു വരുന്നവരെല്ലാം കളവ് ശീലമാക്കിയവരാണെന്നും വിശ്വസിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് അവഹേളിക്കുകയായിരുന്നു.
പര്‍ദയും മുഖംമൂടിയും കളവ് മുതല്‍ ഒളിപ്പിച്ചുവയ്ക്കാനാണ് ഉപയോഗിക്കുന്നതെന്നും സ്ലിപ്പ് തരാന്‍ പറ്റില്ലെന്നതു മാനേജറുടെ തീരുമാനമാണെന്നും ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെ പ്രതിഷേധവുമായി ബാങ്കില്‍ കുത്തിയിരുന്ന സി.ഡി.എസ് അംഗങ്ങള്‍ മാനേജര്‍ എത്തിയതിനപ ശേഷം പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് പുറത്തിറങ്ങിയത്.
വിഷയത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരേ സി.ഡി.എസ് അംഗങ്ങള്‍ ജില്ലാ കുടുംബശ്രീ മിഷനില്‍ പരാതി നല്‍കിയിട്ടുണ്ടെണ്ടന്ന് അരീക്കോട് പഞ്ചായത്ത് പ്രസിഡന്റണ്ട് അമ്പാഴത്തിങ്ങല്‍ മുനീറ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."