കെ.എസ്.ഇ.ബി സീറോ ആക്‌സിഡന്റ് പദ്ധതി ഗുണം ചെയ്യുന്നു
പെരിന്തല്‍മണ്ണ: കെ.എസ്.ഇ.ബി ജീവനക്കാരുടെയും കരാര്‍ തൊഴിലാളികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിയ സീറോ ആക്‌സിഡന്റ് പദ്ധതി അപകടനിരക്ക് കുറച്ചു. ജീവനക്കാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും പ്രത്യേകപരിശീലനം നല്‍കിയും സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പുവരുത്തിയുമാണ് കഴിഞ്ഞവര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കിയത്. ഇതോടെയാണ് അപകടനിരക്ക് ഗണ്യമായി കുറയ്ക്കാനായത്. ഇതോടൊപ്പം പൊതുജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ബോധവല്‍ക്കരണ പരിപാടികളും കെ.എസ്.ഇ.ബി സംഘടിപ്പിച്ചുവരികയാണ്.
പരിചയക്കുറവുകൊണ്ടും അശ്രദ്ധകൊണ്ടും കൂടുതല്‍ ആത്മവിശ്വാസം നിമിത്തവും ജീവനക്കാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും അത്യാഹിതങ്ങളുണ്ടാകുന്നത് തടയാനാണ് കെ.എസ്.ഇ.ബി പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്.
വകുപ്പിന്റെ മുന്‍കരുതല്‍ നടപടികളെ തുടര്‍ന്ന് ജീവനക്കാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കുമിടയിലെ അപകടങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.പി പ്രദീപ് പറഞ്ഞു. എന്നാല്‍, പൊതുജനങ്ങളുടെ അശ്രദ്ധ കാരണമുള്ള അത്യാഹിതങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ സജീവമായി നടപ്പാക്കുകയാണ് കെ.എസ്.ഇ.ബി. ഇതിനായി പ്രതിരോധശേഷി കൂടിയ അലുമിനിയം കണ്ടക്ടര്‍ സ്റ്റീല്‍ റീ ഇന്‍ഫോഴ്‌സ്ഡ് സിസ്റ്റം പ്രകാരമുള്ള വൈദ്യുതി കമ്പികളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ജില്ലയില്‍ എല്ലായിടത്തും പഴയ ലൈന്‍ കമ്പികള്‍ മാറ്റി സ്റ്റീല്‍ അടങ്ങിയ പുതിയ വൈദ്യുതി കമ്പികള്‍ സ്ഥാപിച്ചുകഴിഞ്ഞു.
സ്റ്റീല്‍ അംശമുള്ളതിനാല്‍ മരം വീണും മറ്റും കമ്പികള്‍ പൊട്ടുന്നത് തടയാനാകും. ഈ സംവിധാനം വന്നതോടെ ഇത്തരം അപകടങ്ങള്‍ പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്.
എല്ലാ വര്‍ഷവും മെയില്‍ സുരക്ഷാ വാരാചരണം സംഘടിപ്പിക്കുന്നതിന് പുറമെ സീറോ ആക്‌സിഡന്റ് ഇയര്‍ പദ്ധതികൂടി ഈ വര്‍ഷം തുടങ്ങി.
സുരക്ഷാ ക്രമീകരണത്തിനായി വന്‍പദ്ധതികളാണ് കെ.എസ്.ഐ.ബി ഒരുക്കിയത്. മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറം എം.എസ്.പി. എല്‍.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന വിപണന പ്രദര്‍ശന മേളയില്‍ ഈ പദ്ധതികളെല്ലാം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."