ഏറ്റവും കൂടുതല്‍ പോക്‌സോ കേസ് വാളയാര്‍ പൊലിസ് സ്‌റ്റേഷനില്‍
പാലക്കാട്: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഏറ്റവും കൂടതല്‍ പോക്‌സോ(പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഒഫന്‍സ്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വാളയാര്‍ പൊലിസ് സ്‌റ്റേഷനിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി നാല്‍പ്പതില്‍ കൂടുതല്‍ കോസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2017ല്‍ ഇരുപത്തിയാറ് കേസുകളും, 2018ല്‍ മാര്‍ച്ച് വരെ അഞ്ചില്‍ കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്ന പോക്‌സോ കേസുകളില്‍ ഏറെ വര്‍ധനവ് ഉണ്ടായിട്ടും ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നവ മാത്രമാണ്.
ജില്ലയില്‍ 2016ല്‍ പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. വാളയാറില്‍ റിപ്പോര്‍ട്ട് ചെയ്ത നാല്‍പ്പതോളം കേസുകളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കെതിരേയുള്ളതും 10 വയസിനു താഴെയുള്ള കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങളും ഉള്‍പ്പെടുന്നു. എടപ്പാളില്‍ സിനിമാ തിയ്യറ്ററില്‍ ബാലികയെ ലൈംഗികമായി പീഠിപ്പിച്ചതില്‍ തുടര്‍ന്നുള്ള കേസ് നടന്നുകൊണ്ടിരിക്കെ നെന്മാറയില്‍ 15 വയസുകാരിയായ മകളെ അച്ഛന്‍ പീഠിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ടേകാല്‍ വര്‍ഷത്തിനിടയില്‍ ആകെ 472 കേസുകളാണ് കോടതിയില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ 28 മാസത്തില്‍ പതിനാല് പ്രതികളെ മാത്രമാണ് ശിക്ഷിച്ചത്. കുട്ടികള്‍ക്കെതിരായ ലൈംഗികാ അതിക്രമങ്ങളില്‍ പ്രധിയാവുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന നിയമം നിലനില്‍ക്കെ പ്രതികളെ വെറുതെ വിടുന്നത് ഗൗരവകരമായ വിഷയം തന്നെയാണ്.
പാലക്കാട് കേരളശ്ശേരി സ്വദേശിയും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ പി. രാജീവന് ജില്ലാ കോടതിയില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ജില്ലയിലെ പോക്‌സോ കേസുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകളുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."