HOME
DETAILS

ശ്രീപ്രകാശിന്റെ സ്ഥാനാര്‍ഥിത്വം: ബി.ജെ.പിയില്‍ ചേരിതിരിവ്

  
backup
March 19 2017 | 01:03 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b4%b0

തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ ശ്രീപ്രകാശിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയ തീരുമാനം ബി.ജെ.പിയില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നു.
പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ അഭിപ്രായ ഐക്യമുണ്ടാക്കാതെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനടക്കമുള്ള ഏതാനും നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുത്താണ് കേന്ദ്ര നേതൃത്വം ശ്രീപ്രകാശിന്റെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കിയതെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.

മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ ഒ രാജഗോപാലിന്റെ അഭിപ്രായം പോലും പരിഗണിക്കപ്പെട്ടില്ലെന്ന് അവര്‍ ആരോപിക്കുന്നു.
മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി വിജയിക്കാന്‍ വിദൂരസാധ്യത പോലും കാണുന്നില്ലെങ്കിലും വോട്ട് വര്‍ധിപ്പിക്കുക എന്ന തന്ത്രം പയറ്റാനാണ് സംസ്ഥാന ഘടകം ലക്ഷ്യമിടുന്നത്. വോട്ട് വര്‍ധന കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള അംഗീകാരമായി വിലയിരുത്തപ്പെടുമെന്നും അതിനായി പരമാവധി വോട്ട് സമാഹരിക്കാനാവുന്ന ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്നുമായിരുന്നു രാജഗോപാല്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ സ്ഥാനാര്‍ഥിയായിരുന്ന ശ്രീപ്രകാശിനു ലഭിച്ചത് 64,705 വോട്ടാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡല പരിധിയില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങളില്‍ എന്‍.ഡി.എയ്ക്ക് മൊത്തം 70,000ത്തോളം വോട്ട് ലഭിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ അത് ഒരു ലക്ഷത്തോളമാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യം പാര്‍ട്ടിക്കുണ്ടായിരുന്നു. ഇതിനായി ഒരു സംസ്ഥാന നേതാവിനെ തന്നെ രംഗത്തിറക്കണമെന്ന് രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ നിര്‍ദേശിച്ചിരുന്നു.

അതല്ലെങ്കില്‍ മണ്ഡലത്തിലെ സാമുദായിക ഘടന കണക്കിലെടുത്ത് മുസ്്‌ലിം സമുദായത്തിലെ അറിയപ്പെടുന്ന ഒരാളെ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ രംഗത്തിറക്കണമെന്ന നിര്‍ദേശവും ഇവരില്‍ നിന്നുണ്ടായി. അതേസമയം, ശ്രീപ്രകാശിനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് കുമ്മനം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതെന്ന് മറുപക്ഷത്തെ നേതാക്കള്‍ പറയുന്നു. വി മുരളീധരന്‍, പി.കെ കൃഷ്ണദാസ് എന്നിവരുടെ പിന്തുണയും ശ്രീപ്രകാശിനു ലഭിച്ചു.

മണ്ഡലത്തില്‍ ഏറ്റവുമധികം വോട്ട് ലഭിക്കാന്‍ സാധ്യതയുള്ളയാള്‍ ശ്രീപ്രകാശ് ആണെന്നാണ് ഈ നേതാക്കള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പഴയ സ്വീകാര്യത ഇപ്പോള്‍ ഇല്ലെന്നും കഴിഞ്ഞ തവണ ലഭിച്ച വോട്ട് നിലനിര്‍ത്താന്‍ പോലും അദ്ദേഹത്തിനാവില്ലെന്നും മറുപക്ഷം പറയുന്നു. വോട്ട് കുറഞ്ഞാല്‍ പാര്‍ട്ടി യു.ഡി.എഫിനെ സഹായിച്ചെന്ന ആരോപണം നേരിടേണ്ടി വരുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 days ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  4 days ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  4 days ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  4 days ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  4 days ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  4 days ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  4 days ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  4 days ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  4 days ago