HOME
DETAILS
MAL
എച്ച് 1 ബി വിസക്കാരുടെ പങ്കാളികളുടെ ജോലിയില്‍ വിലക്കേര്‍പ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍
backup
May 17 2018 | 18:05 PM
വാഷിങ്ടണ്‍: എച്ച 1 ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവരുടെ ജീവിത പങ്കാളികള്‍ക്ക് ജോലിയില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള യു.എസ് ഭരണകൂടത്തിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍.
ഇന്ത്യന്‍ വംശജയായ യു.എസ് കോണ്‍ഗ്രസ് അംഗം പ്രമീള ജയപാലിന്റെ നേതൃത്വത്തിലുള്ള 130 യു.എസ് കോണ്‍ഗ്രസ് അംഗങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്. എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന ഒബാമ സര്‍ക്കാരിന്റെ കാലത്തെ നിയമം അവസാനിപ്പിക്കാനുള്ള ശ്രമം നിലവിലെ യു.എസ് സര്‍ക്കാരിനുണ്ട്. ഇത് അമേരിക്കയിലെ 70,000 ഇന്ത്യക്കാരെയാണ് ബാധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."