എസ്.കെ.എസ്.എസ്.എഫ് ജില്ലാ സൈബര്‍ കോണ്‍ സമാപിച്ചു
മണ്ണാര്‍ക്കാട്: ഏപ്രില്‍ 14, 15, 16 തീയ്യതികളില്‍ മണ്ണാര്‍ക്കാട് ഹുദൈബിയ്യയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മദീന പാഷന് പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സൈബര്‍ വിങ് പാലക്കാട് ജില്ലാ സമിതി മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച സൈബര്‍ കോണ്‍ സമാപിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം അധ്യക്ഷനായി. തച്ചനാട്ടുകര മേഖലാ പ്രസിഡന്റ് സയ്യിദ് പി.കെ. ഹുസൈന് തങ്ങള്‍ കൊടക്കാട് ഉദ്ഘാടനം ചെയ്തു. ബ്രിഡ്കോ ആന്‍ഡ് ബ്രിഡ്കോ എം.ഡി. ഡോ. ഹംസ അഞ്ചുമുക്കില്‍ മുഖ്യ പ്രഭാഷണം നടത്തി. സൈബര്‍ വിങ് സംസ്ഥാന കണ്‍വീനര്‍ മുബാറക് എടവണ്ണപ്പാറ, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ ഫൈസി കോട്ടോപ്പാടം, ട്രഷറര്‍ അഷ്കര്‍ മാസ്റ്റര്‍ കരിമ്പ, വൈസ് പ്രസിഡന്റുമാരായ നിസാബുദ്ധീന്‍ ഫൈസി പുല്ലശ്ശേരി, റഹീം ഫൈസി അക്കിപ്പാടം, ടി.കെ. സുബൈര്‍ മൗലവി പുല്ലശ്ശേരി, ജില്ലാ സെക്രട്ടറിമാരായ ഷമീര്‍ മാസ്റ്റര്‍ തെയ്യോട്ടുചിറ, ഷാഫി ഫൈസി കോല്‍പ്പാടം, ബാബു മാസ്റ്റര്‍ കാട്ടുകുളം, സജീര്‍ പേഴുംകര, മനീഷ ജില്ലാ കണ്‍വീനര്‍ കബീര്‍ അന്‍വരി നാട്ടുകല്‍, ഓര്‍ഗാനെറ്റ് ജില്ലാ കണ്‍വീനര്‍ കെ.പി. സൈനുദ്ധീന്‍ മാസ്റ്റര്‍ ചളിര്‍ക്കാട് സംസാരിച്ചു.
സൈബര്‍ വിങ് ജില്ലാ കണ്‍വീനര്‍ സ്വാലിഹ് പാലക്കോട് സ്വാഗതവും, ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."