HOME
DETAILS

കാര്‍ഷിക ഗവേഷണങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി: മന്ത്രി വി.എസ് സുനില്‍കുമാര്‍

  
backup
May 18 2018 | 03:05 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%97%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b0

 

സ്വന്തം ലേഖകന്‍


കോഴിക്കോട്: കോര്‍പറേറ്റുകള്‍ക്കുവേണ്ടിയല്ല രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടിയാണ് ശാസ്ത്രജ്ഞര്‍ സംസാരിക്കേണ്ടതെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. പല കാര്‍ഷിക ഗവേഷണങ്ങളും വിപ്ലവങ്ങളും കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് നടക്കുന്നത്. കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഗവേഷണങ്ങള്‍ ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.എ കേരളീയന്‍ സ്മാരക സമിതി, എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ നടക്കുന്ന കാര്‍ഷികം ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ ജൈവവൈവിധ്യത്തെ കുറിച്ച് സംസാരിക്കുന്നത് കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ്. ജൈവരീതിയിലുള്ള ഹൈബ്രീഡ് വിത്തുകള്‍ ഉണ്ടാക്കാന്‍ ശാസ്ത്രസമൂഹത്തിനാകണം. വളവും കീടനാശിനിയും ചെലവാക്കുന്ന നെറ്റ് വര്‍ക്കുകളാണ് ഇന്നത്തെ പല ഹൈബ്രീഡ് വിത്തുകളും. രാജ്യത്ത് ഏറ്റവും ചൂഷണത്തിന് വിധേയരാകുന്നവരാണ് കര്‍ഷകര്‍. ഇതിന് ഉദാഹരണമാണ് കര്‍ഷക ആത്മഹത്യകള്‍. നഷ്ടംകൊണ്ടല്ല കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്. സര്‍ക്കാരിന്റെ നയത്തിന്റെ ഇരകളാണ് കര്‍ഷകര്‍. ഭൂസ്വാമിമാര്‍ക്ക് പകരം കോര്‍പറേറ്റുകളാണ് ഇന്ന് കാര്‍ഷികമേഖലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവരുടെ കുടിയാന്മാരാണ് ഇന്നത്തെ കര്‍ഷകര്‍.
കര്‍ഷക ഉല്‍പന്നങ്ങള്‍ക്കൊന്നും വിലയില്ല. മറ്റ് മേഖലയുമായി നോക്കുമ്പോള്‍ ആനുപാതികമായി കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ ഒന്നും ചെയ്യുന്നില്ല.
വിത്ത് മുതല്‍ വിളവ് വരെയുള്ള കാര്യങ്ങള്‍ കോര്‍പറേറ്റുകള്‍ കൈയടക്കിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. സംഭരണ മേഖലയിലെ എഫ്.സി.ഐ ഉള്‍പ്പെടെ സ്വകാര്യവല്‍ക്കരിച്ചതോടെ വിലനിയന്ത്രണ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനാകുന്നില്ല.
ഭക്ഷ്യസംഭരണം ഉള്‍പ്പെടെ കോര്‍പറേറ്റുകള്‍ ഏറ്റെടുത്തതോടെ കര്‍ഷകര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടിയായത്. കര്‍ഷകരുടെ ചോരയില്‍ നിന്നുകോര്‍പറേറ്റുകള്‍ തടിച്ചുകൊഴുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
ഡോ.കെ.കെ.എന്‍ കുറുപ്പ് അധ്യക്ഷനായി. ഡോ. വി. ഭവാനി മുഖ്യപ്രഭാഷണവും ടി.കെ വിജയരാഘവന്‍ ആമുഖപ്രഭാഷണവും നടത്തി. സത്യന്‍ മൊകേരി, ഡോ.എന്‍ അനില്‍കുമാര്‍, ടി.വിബാലന്‍, പി.കെ നാസര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago