കോടതി പുതിയ കെട്ടിടത്തില്‍
കല്‍പ്പറ്റ: ജില്ലാ കോടതിക്കിനി പുതിയ കെട്ടിടം. സിവില്‍ സ്റ്റേഷന് സമീപം ആറ് നിലകളിലായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണം 5,117 ചതുരശ്ര മീറ്ററാണ്. ഒന്നാം നിലയില്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലൈം ട്രൈബ്യൂണല്‍ കോടതിയും രണ്ടാം നിലയില്‍ ജില്ലാ കോടതിയും മൂന്നാം നിലയില്‍ മുന്‍സിഫ് കോടതിയും നാലാം നിലയില്‍ സി.ജെ.എം കോടതിയുമാണ് പ്രവര്‍ത്തിക്കുക. ഭാവിയില്‍ അനുവദിക്കുന്ന കോടതികള്‍ക്ക് വേണ്ടി അഞ്ചാമത്തെ നില ഉപയോഗിക്കും. ജുഡീഷ്യല്‍ സര്‍വിസ് സെന്റര്‍, പി.പി ഓഫിസ്, ബാര്‍ അസോസിയേഷന് ഹാള്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കും. ഇ-കോര്ട്ടിന്് ആവശ്യമായ ആധുനിക സാങ്കേതിക വിദ്യയും ഈ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. വിശാലമായ ലൈബ്രറിയും റെക്കോര്‍ഡ് റൂമും ഇവിടെയുണ്ട്. പൊതുമരാമത്ത് വകുപ്പ് 12.90 കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."