രാരീരം പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച ഇടുക്കിയില്‍
ചെറുതോണി: നാഷണല്‍ ആയുഷ് മിഷന്‍ പദ്ധതിയായ രാരീരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9ന് ചെറുതോണി പാറേമാവില്‍ നടക്കുമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ക്രിസ്റ്റി ജെ, തൊണ്ടിപ്പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ ആയൂര്‍വ്വേദ ആശുപത്രി അനക്‌സ് അങ്കണത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ് പദ്ധതി വിശദീകരണം നടത്തും. വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷത വഹിക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി.വി വര്‍ഗ്ഗീസ്, ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്ബ്, ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും ശാസ്ത്രീയമായ പ്രസവാനന്തര ശുശ്രൂഷയും ശിശുപരിചരണവും നല്‍കുന്നതാണ് രാരീരം പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."