റീസര്‍വേ പ്രവൃത്തിക്ക് 400 അംഗ സംഘം ജില്ലയിലെത്തി
കാസര്‍കോട്: റീസര്‍വേയുടെ ഭാഗമായി 400 അംഗസംഘം ജില്ലയിലെത്തി. സര്‍വേയും ഭൂരേഖയും വകുപ്പിലെ ഉദ്യോഗസ്ഥരാണ് റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ജില്ലയിലെത്തിയത്. ഡെപ്യൂട്ടി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, അസി. ഡയറക്ടര്‍മാര്‍, സൂപ്രണ്ടുമാര്‍, ഡ്രാഫ്റ്റ്സ്മാന്‍, സര്‍വേയര്‍ എന്നീ തസ്തികകളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
ആദ്യഘട്ടത്തില്‍ റീസര്‍വേ നടക്കുന്ന ജില്ലയിലെ 10 വില്ലേജുകളിലും ക്യാംപ് ഓഫിസുകള്‍ തുറന്നിട്ടുണ്ട്. ഇന്നും നാളെയുമായി പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ സര്‍വേ ടീമിന് പരിശീലനം നല്‍കുമെന്ന് സര്‍വേ കോ ഓര്‍ഡിനേറ്റര്‍ പി. മധുലിമായ പറഞ്ഞു.
നേരത്തെ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400 ഉദ്യോഗസ്ഥരെ കാസര്‍കോടെക്ക് സ്ഥലംമാറ്റിയത് വിവാദമായിരുന്നു.
തുടര്‍ന്ന് സ്ഥലംമാറ്റം മരവിപ്പിച്ചതായിരുന്നു. ഇന്നലെ രാവിലെ തന്നെ 400 ഉദ്യോഗസ്ഥരും കാസര്‍കോട് ജില്ലയിലെത്തി. വരും ദിവസങ്ങളില്‍ ഇവര്‍ 10 വില്ലേജുകളിലെയും ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തി ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."