സഊദിയില്‍ സെപ്തംബര്‍ മുതല്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കും
റിയാദ്: സഊദിയില്‍ സെപ്തംബര്‍ മുതല്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണ തോത് വീണ്ടും ഉയര്‍ത്താനുള്ള പുതിയ പദ്ധതികള്‍ക്ക് സഊദി സാമൂഹിക വികസന തൊഴില്‍ മന്ത്രാലയം ഒരുങ്ങുന്നു. സെപ്തംബര്‍ മൂന്ന് മുതല്‍ സ്വകാര്യ കമ്പനികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യവത്കരണം ശക്തിപ്പെടുത്താനാണ് മന്ത്രാലയം ഒരുങ്ങുന്നതെന്ന് ഗവണ്മെന്റ് സോഴ്സുകളെ ഉദ്ധരിച്ച് ദി നാഷണല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
2020 ഓടെ തൊഴില്‍രഹിതരായ സ്വദേശികളുടെ എണ്ണം 12.1 ശതമാനത്തില്‍ നിന്നും ഒമ്പത് ശതമാനമാക്കി കുറക്കാനുള്ള നേരത്തെയുള്ള തീരുമാനം നടപ്പാക്കാനാണ് ശക്തമായ പുതിയ നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍, കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാന്‍ പ്രേരിപ്പിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടാണെന്നും ഇവര്‍ കരുതുന്നുണ്ട്. തീരുമാനം നിരവധി വിദേശികളെ സാരമായി ബാധിക്കുമെന്നും പത്രം പറയുന്നുണ്ട്. നിര്‍മാണ മേഖലകളടക്കം അറുപതോളം മേഖലകളില്‍ ശക്തമായ സ്വദേശിവല്‍ക്കരണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."