പതിയാത്ത മെഷീനും കയറാത്ത രേഖകളും: റേഷന്‍ ലഭിക്കാതെ ഗുണഭോക്താക്കള്‍
മണ്ണാര്‍ക്കാട്: പതിയാത്ത മെഷീനും, കയറാത്ത ആധാര്‍ രേഖകളുമായി റേഷന്‍ കടയും, സിവില്‍ സപ്ലൈ ഓഫിസും കയറിയിറങ്ങി റേഷന്‍ ഗുണഭോക്താക്കള്‍ വലയുന്നു. റേഷന്‍ ആനുകൂല്യം യഥാര്‍ത്ഥ ഗുണഭോക്താവിന് തന്നെ ലഭിക്കണമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഇ - പോസ് സംവിധാനം ഡീലര്‍മാര്‍ സര്‍ക്കാര്‍ സംവിധാനത്തെ അട്ടിമറിക്കാനുളള ശ്രമമാണെന്ന ആരോപണവും ഇതോടെ ശക്തമായിട്ടുണ്ട്.
അരി ലഭിക്കുന്നതിന് കാത്തിരുന്ന് മണിക്കൂറുകളോളം വരിയില്‍ നിന്ന് തനിക്കുളള അവസരമെത്തുമ്പോള്‍ ആധാര്‍ ബന്ധിപ്പിച്ചില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന പരാതി വ്യാപകമാണ്. ഇനി ആധാര്‍ ബന്ധിപ്പിച്ചവരാവട്ടെ അവരുടെ വിരലുകളുടെ അടയാളം പതിയുന്നില്ലെന്നും പറഞ്ഞും ഗുണഭോക്താക്കള്‍ ദിനം പ്രതി റേഷന്‍ കടകളില്‍ നിന്ന് മടങ്ങേണ്ടി വരുന്നുമുണ്ട്.
തുടര്‍ന്ന് ഒരു വിഭാഗം വീണ്ടും ആധാറിന്റെയും, റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പെടുത്ത് സപ്ലൈ ഓഫിസുകള്‍ കയറുമ്പോള്‍, ചിലര്‍ ആധാറില്‍ ബയോമെട്രിക് അപ്‌ഡേഷന്‍ ചെയ്യാനുമുളള പെടാപാടിലുമാണ്. എന്നാല്‍ റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ കയറിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ മാസം സപ്ലൈ ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ ഇപ്പോഴും ആധാറുമായി പേര് ബന്ധിപ്പിച്ചിട്ടില്ല. ഇതു കാരണം ഈ മാസവും നരവധി പേര്‍ക്ക് റേഷന്‍ ആനുകൂല്യം ലഭിക്കാനിടയില്ല.
ആധാര്‍ ബന്ധിപ്പിക്കാന്‍ സപ്ലൈ ഓഫീസില്‍ ലഭിച്ച അപേക്ഷകള്‍ കുന്നുകൂടി കിടക്കുക എന്നല്ലാതെ റേഷന്‍ കാര്‍ഡിലെ പേരുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ ജനം പ്രതിഷേധത്തിലാണ്. ഗുണഭോക്താക്കള്‍ നാലോളം തവണ റേഷന്‍ കാര്‍ഡിന്റെയും ആധാറിന്റെയും പകര്‍പ്പ് റേഷന്‍ കടകളിലും സപ്ലൈ ഓഫിസിലുമായി നല്‍കിയിട്ടുണ്ടെന്നാണ് ഗുണഭോക്താക്കള്‍ പറയുന്നത്. ഇന്റര്‍നെറ്റിന്റെ തകരാറാണ് ചില ഭാഗങ്ങളില്‍ പ്രശ്‌നമായി പറയുന്നതെങ്കില്‍ ചിലയിടത്ത് ഇ - പോസ് മെഷീന്‍ നല്‍കുന്ന സ്ലിപ്പ് പോലും ലഭിക്കുന്നില്ലെന്ന പരാതിയാണ് ഗുണഭോക്താക്കള്‍ക്കുളളത്. വെബ്‌സൈറ്റ് സെര്‍വറിന്റെ വേഗതക്കുറവും ഇ - പോസ് മെഷീന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
മണ്ണാര്‍ക്കാട് താലൂക്കിലെ പല ഭാഗങ്ങളിലും മെയ് മൂന്നാം വാരത്തിലെത്തിയിട്ടും ഈ മാസത്തെ റേഷന്‍ വിതരണം നടന്നിട്ടില്ല. ഗുണഭോക്താക്കള്‍ പലരും ദിവസവും റേഷന്‍ കടകളില്‍ വന്ന് മടങ്ങുന്നതും നിത്യ സംഭവമായി മാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം