HOME
DETAILS

സ്‌നേഹത്തിന്റെ നനവും കനിവിന്റെ കുളിരുമുള്ള കാലം

  
backup
May 20 2018 | 20:05 PM

sneham

 

 

റമദാന്‍ മനുഷ്യമനസിനെ പരുവപ്പെടുത്തി എടുക്കുന്ന കാലമാണ്. മുമ്പുള്ള വിവിധ തരത്തിലുള്ള ആസക്തികള്‍ക്ക് കടിഞ്ഞാണിടുന്ന സമയമാണ് നോമ്പുകാലം. ഇന്നത്തെ ലോകം ആസക്തി നറഞ്ഞതാണ്. തന്നെപ്പറ്റി മാത്രം ചിന്തിച്ചു ജീവിക്കുന്നതിന് വിരാമമിട്ടുകൊണ്ട് സഹജീവികള്‍ക്കുവേണ്ടി കൂടി ജീവിക്കണമെന്ന സ്‌നേഹപാഠം ഉയര്‍ത്തുന്നതാണ് റമദാന്‍ കാലം. ആരോഗ്യ പരിപാലനത്തിനും നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ സാധിക്കുന്നു. ഈ പ്രവര്‍ത്തനത്തിലൂടെ മനസും ശരീരവും ഒന്നുപോലെ ശുദ്ധമാകുമെന്നും മനസിലാക്കുന്നു. കമ്പോള സംസ്‌കാരം പടര്‍ന്നുപിടിക്കുന്ന കാലത്ത് നോമ്പിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇല്ലാത്ത ആവശ്യങ്ങള്‍ക്കു പുറകേ മത്സരിച്ച് പായുന്നത് ശീലമാകുമ്പോള്‍, സ്വന്തം ആവശ്യങ്ങള്‍ കുറച്ചുകാലത്തേക്കെങ്കിലും ത്യജിക്കാന്‍ പ്രേരിപ്പിക്കുന്ന റമദാന്‍ മാസത്തിലെ നോമ്പനുഷ്ഠാനം എല്ലാ മാനങ്ങള്‍ക്കും അപ്പുറത്താണ് എന്നതില്‍ തര്‍ക്കമില്ല.
അതുകൊണ്ടുതന്നെ റമദാന്‍ കാലത്ത് കഴിയുന്നത്ര ദിവസങ്ങളില്‍ നോമ്പെടുക്കാന്‍ ശ്രമിക്കാറുണ്ട്. യാത്രയോ രോഗമോ തടസമാകുന്നില്ലെങ്കില്‍ നോമ്പ് കുറച്ചു ദിവസം നോക്കും. അത് വര്‍ഷങ്ങളായുള്ള ശീലമാണ്. ഇത് പതിവാക്കിയത് പ്രവാസ ജീവിതകാലത്താണ്. എന്നാല്‍, എല്ലാ നോമ്പുകാലത്തും ഓര്‍മയുടെ തിരിനാളത്തില്‍ തെളിഞ്ഞുവരുന്നത് മറ്റൊരു അനുഭവമാണ്. അത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഒരു നോമ്പുകാലം... വിദ്യാര്‍ഥിയായിരുന്ന കാലം. ഇരുപതു വയസിന്റെ അനുഭവവും വിവരവും കൊണ്ട് ഒരു റമദാന്‍ കാലത്ത് മലപ്പുറത്ത് ബസിറങ്ങി. ഉച്ചസമയത്ത് ഒരു മുസ്‌ലിം കുടുംബത്തില്‍ എത്തി ഭക്ഷണം ആവശ്യപ്പെട്ടു. റമദാന്‍ കാലത്തിന്റെ ചിട്ടവട്ടങ്ങളറിയാതെയുള്ള എന്റെ ആവശ്യം പക്ഷെ, ആ വിശ്വാസി കുടുംബം നിരാകരിച്ചില്ല. പകരം ഉച്ചഭക്ഷണം ഉണ്ടാക്കി ഊട്ടി. ഊണു സമയത്താണറിയുന്നത് അത് നോമ്പുകാലമാണെന്നും അവര്‍ക്ക് ഭക്ഷണം നിഷിദ്ധമാണെന്നും. അതറിഞ്ഞിരുന്നേല്‍ ബുദ്ധിമുട്ടിക്കുമായിരുന്നില്ലെന്ന് അറിയിച്ചപ്പോള്‍ അവിടുത്തെ അമ്മ പറഞ്ഞ മറുപടിയും മനസില്‍ മായാതെ കിടക്കുന്നു. ''നോമ്പുകാലത്ത്, ഭക്ഷണം കഴിക്കാതിരിക്കുന്നതും ഭക്ഷണമില്ലാത്ത കാരണത്താല്‍ പട്ടിണി ഇരിക്കുന്നതും രണ്ടാണ്...''
ഇവിടെയാണ് റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ പ്രസക്തി. മറ്റുള്ളവന്റെ ഉള്ളറിയാനും ഉള്ളിന്റെയുള്ളിലെ പിടപ്പറിയാനും ഓരോ മനുഷ്യമനസും പരുവപ്പെടുന്ന കാലത്തിന് സ്‌നേഹത്തിന്റെ നനവും കനിവിന്റെ കുളിരുമേ കാണൂ... സ്‌നേഹം നിറയുന്ന ഒരു റമദാന്‍ കാലം എല്ലാവര്‍ക്കും ഉണ്ടാകട്ടെ...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ് രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago