ഔദ്ദ്യോഗിക ഫലമായിട്ട് മൂന്നാം മാസം; കഷ്ടകാലം ഒഴിയാതെ ചക്ക
വെഞ്ഞാറമൂട്: സര്‍ക്കാര്‍ ചക്കയെ ഔദ്ദ്യോഗിക ഫലമായി പ്രഖ്യാപിച്ച് മൂന്ന് മാസമെക്കുമ്പോഴും നാട്ടിന്‍പുറങ്ങളില്‍ ചക്കയ്ക്ക് കഷ്ടകാലം തന്നെ. സീസണായതോടെ മിക്കപറനമ്പുകളിലെ പ്ലാവുകളിലും നിറയെ ചക്കകള്‍ നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ മുന്‍കാലത്തെ പോലെതന്നെ ഇപ്പോഴും വലിയൊരുപങ്ക് ചക്കയും പഴായി പോകുന്ന നിലയാണ്.
മൂപ്പെത്തിയ ചക്കകള്‍ മിക്കയിടങ്ങളിലും പഴുത്ത് കൊഴിഞ്ഞ് പോകുകയാണ്. ഗ്രാമപ്രദേശങ്ങളിലെ ചന്തകളില്‍ ഇപ്പോഴും ചക്കകള്‍ക്ക് ഇപ്പോഴും മോശമല്ലാത്ത വിലയുണ്ട്. എന്നാല്‍ ചക്ക വാങ്ങുമ്പോഴത്തെ വില വില്ക്കുമ്പോഴില്ല എന്നതാണ് വസ്തുത.അന്യസംസഥാനങ്ങളിലേക്കും നഗങ്ങളിലേക്കും ഗ്രാമങ്ങളില്‍ നിന്നും വാഹനങ്ങളില്‍ വന്‍തോതിലാണ് ചക്ക കൊണ്ട് പോകുന്നത്. എന്നാല്‍ ചക്ക വാങ്ങാനെത്തുന്നവര്‍ തുഛമായ വിലമാത്രമാണ് ഉടമകള്‍ക്ക് നല്‍കുന്നത്. ചക്ക അടര്ത്താനും വിപണി കണ്ടെത്താനാകാത്തതിനാലും പറയുന്ന വിലയ്ക്കും പലപ്പോഴും സൗജന്യമായും ചക്കനല്കുകയാണ് ഉടമകള്‍. ഇത്തരത്തില്‍ കൊണ്ടുപോകുന്നവ പിന്നീട് വലിയ വിലയില്‍ വില്‍പ്പന നടത്തുകയാണ് പതിവ്.
ചക്കയ്ക്കും, ഉപോല്പന്നങ്ങള്ക്കും വലിയ വിലയാണെങ്കിലും അവ വിളയിക്കുന്നവര്‍ക്ക് യാതൊരു ഗുണവും ലഭിക്കുന്നുമില്ല. മുന്കാലങ്ങളെകാള് കൂടുതല്‍ വിളവാണ് ഗ്രാമങ്ങളില്‍ ചക്കയ്ക്കുണ്ടായിരിക്കുന്നത്. എന്നാല്‍ ഇവയുടെ വിപണനം ഇപ്പോഴും അന്യമായി തന്നെ നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."