അങ്കണവാടി ജീവനക്കാരിയെ സസ്പെന്റ് ചെയ്തു: ഐ.സി.ഡി.എസ് ഓഫിസ് ഉപരോധിച്ചു
മുക്കം: ഐ.സി.ഡി.എസ് മുക്കം പ്രൊജക്ടിന് കീഴിലെ അങ്കണവാടി ജീവനക്കാരിയെ അകാരണമായി പിരിച്ചുവിട്ടതായി ആരോപിച്ച് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന് സി.ഐ.ടി.യു നേതൃത്വത്തില്‍ മുക്കം ഐ.സി.ഡി.എസ് ഓഫിസ് ഉപരോധിച്ചു.
രാവിലെ ഒന്‍പത് മണി മുതല്‍ തുടങ്ങിയ ഉപരോധത്തെ തുടര്‍ന്ന് ഓഫിസ് തുറക്കാനായില്ല. സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാരിയെ സസ്പെന്റ് ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്നും നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും എ.ഡബ്ല്യു.എച്ച്.എ ജില്ലാ സെക്രട്ടറി കെ. ഷീബ പറഞ്ഞു.
ഉപരോധ സമരം സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. വി.യു ഏലിയാമ്മ അധ്യക്ഷയായി. ജോണി എടശ്ശേരി, എം.വി കൃഷ്ണന്‍കുട്ടി, കെ. സുന്ദരന്‍, പി.ആര് ബീന സംസാരിച്ചു. ഉപരോധ സമരത്തിന് ശേഷം പ്രവര്‍ത്തകര്‍ മുക്കം ടൗണില്‍ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."