കെ.എന്‍.ജി റോഡിനോട് ചേര്‍ന്നുള്ള കൈയേറ്റം ഒഴിപ്പിക്കാതെ പൊതുമരാമത്ത് വകുപ്പ്
നിലമ്പൂര്‍: നാടുകാണി-പരപ്പനങ്ങാടി പാതക്ക് നിലമ്പൂരില്‍ 12 മീറ്റര്‍ വീതി വേണമെന്ന ആവശ്യത്തില്‍ എല്ലാവരും യോജിക്കുമ്പോഴും കെ.എന്‍ ജി റോഡിനോട് ചേര്‍ന്ന് കൈയേറിയ പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി തിരിച്ചുപിടിക്കുന്നതിന് നടപടി സ്വീകരിക്കാതെ പി.ഡബ്ല്യൂ.ഡി ഒഴിഞ്ഞു മാറുന്നു. റവന്യൂ വകുപ്പാണ് സര്‍വേ നടത്തേണ്ടതെന്ന നിലപാടാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.
പഴയ സര്‍വേ പ്രകാരം നിലമ്പൂര്‍ ടൗണില്‍ പൊതുമരാമത്ത് വകുപ്പിന് 15 മീറ്റര്‍ സ്ഥലം ഉണ്ടെന്ന് കെട്ടിട ഉടമ സംഘം പ്രസിഡന്റ് ഷഫീഖ് അറിയിച്ചിരുന്നു. ഇതില്‍ വസ്തുത ഉള്ളതുകൊണ്ട് മാത്രമാണ് രാഷ്ട്രീയ പ്രതിനിധികളും കൗണ്‍സിലര്‍മാരും എതിര്‍ക്കാതിരുന്നത്.
തന്റെ പിതാവ് നിലമ്പൂര്‍ വില്ലേജ് ഓഫിസര്‍ ആയിരുന്ന സമയത്ത് നടത്തിയ സര്‍വേ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ഷഫീഖ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി ഉണ്ടാകണമെന്ന ആവശ്യവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി തിരിച്ചുപിടിക്കുന്നതില്‍ കെട്ടിട ഉടമകളുടെ താളത്തിനൊപ്പം തുള്ളുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ് നിലവിലുള്ളതെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."