ശുദ്ധജല സംരക്ഷണത്തിനായി കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കും: കലക്ടര്‍
കോഴിക്കോട്: ശുദ്ധജല സംരക്ഷണത്തിനായി ജില്ലയില്‍ ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ സഹകരണത്തോടെ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് കലക്ടര്‍ യു.വി. ജോസ്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഉപയോഗിക്കുന്ന കുടിവെള്ളത്തില്‍ 80 ശതമാനവും മലിന ജലമാണ്.
ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ലോക ജലദിനാചരണ പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജലസമ്പത്ത് ജനങ്ങള്‍ക്കുപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ കലക്ടര്‍ ജലദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചാ നിവാരണ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ജല വിഭവ വികസന വിനിയോഗ കേന്ദ്രം ജിയോമറ്റിക് വിഭാഗം മേധാവി ഡോ. വി.പി. ദിനേശനും മലിനജല പുനചംക്രമണവും പുനരുപയോഗവും എന്ന വിഷയത്തില്‍ ജലഗുണ നിലവാര വിഭാഗം മേധാവി ഡോ. പി.എസ്. ഹരികുമാറും സംസാരിച്ചു.
കോഴിക്കോട്: അത്തോളി എ.എ റഹീം സെന്‍ട്രല്‍ സ്‌കൂളില്‍ എം.ഇ.എസിന്റെ ജില്ലാതല ജല സംരക്ഷണ പരിപാടി സെക്രട്ടറി പി.കെ അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. എ.ടി.എം അശ്‌റഫ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ പി.സുലൈമാന്‍ സ്വാഗതവും നവാസ് കോയിശ്ശേരി നന്ദിയും പറഞ്ഞു.
കോഴിക്കോട്: മൂഴിക്കല്‍ ബ്ലാക്ക് ബറ്റാലിയന്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജലദിനം ആചരിച്ചു. കെ.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.കെ സിറാജ് അധ്യക്ഷനായി. കെ.പി മാധവന്‍, സി.അജീഷ്, വി.പി സനോജ്, കെ.സുബൈര്‍, പി.രാധാകൃഷ്ണന്‍ സംസാരിച്ചു. പന്തീരാങ്കാവ്: കരുതി വയ്ക്കാം ജീവന്റെ തുള്ളികള്‍ നാളേയ്ക്കായി എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.ബി.വി നടത്തുന്ന ജലദിന ക്യാംപയിനിന്റെ ഭാഗമായി പന്തീരാങ്കാവ് മുര്‍ക്കനാടില്‍ ആരംഭിച്ച തണ്ണീര്‍പ്പന്തല്‍ കെ.എം അബ്ദുറഹ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു.പി.പി അഷ്‌റഫ്, ത്വല്‍ഹത്ത് ബാഖവി,അബ്ബാസ് ഫൈസി,പി.പി അഷ്‌റഫ്,കെ.ജാബിര്‍,യു.പി അന്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട്: തളി ക്ഷേത്രക്കുളത്തിന് സമീപം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജലദിനത്തിന്റെ ഭാഗമായി ജലദീപം തെളിയിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം ബെന്നി ബെഹ്‌നാന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അധ്യക്ഷനായി.
ഫറോക്ക്: ബേപ്പൂര്‍ യാസീന്‍ സെക്കന്‍ഡറി മദ്‌റസ സുന്നി ബാലവേദി യൂനിറ്റ് ലോക ജലദിനത്തോടനുബന്ധിച്ചു ഉദ്‌ബോധനം, പോസ്റ്റര്‍ പ്രദര്‍ശനം, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. ഖത്തീബ് മുസ്തഫ യമാനി ഉദ്‌ബോധന പ്രസംഗം നടത്തി. മദ്രസ ലീഡര്‍ ഫഹീം ഇബ്രാഹിം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സദര്‍ മുഅല്ലിം അശ്‌റഫ് ഫൈസി, ശറഫുദ്ദീന്‍ ദര്‍സി, അബ്ദുറഹിമാന്‍ വാഫി സംസാരിച്ചു.
ഫറോക്ക്: ലോക ജലദിനത്തോടനുബന്ധിച്ച് നല്ലളം എ.യു.പി സ്‌കൂളില്‍ നടന്ന ജല സംരക്ഷണ പ്രതിജ്ഞ ദേശീയ ഹരിത സേന കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ പി.രമേഷ് ബാബു ചൊല്ലിക്കൊടുത്തു. പ്രധാന അധ്യാപിക എ.കെ.ജയശ്രീ, പരിസ്ഥിതി സ്‌കൂള്‍ കോഡിനേറ്റര്‍ പി.രാജീവന്‍, വി.പ്രസന്ന, എം.പി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."