കോട്ടയത്തും നിപാ ബാധയെന്ന് സംശയം; ഒരാള്‍ ആശുപത്രിയില്‍
കോട്ടയം: നിപ വൈറസ് വൈറസ് ബാധയുണ്ടെന്ന സംശയത്താല്‍ കോട്ടയത്ത് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്രയില്‍ നിന്ന് കോട്ടയത്ത് വന്ന ആളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഇന്ന് രാവിലെയാണ് പനിയെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നിപാ വൈറസ് ബാധയാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് പ്രത്യേക നിരീക്ഷണത്തില്‍ ചികിത്സ നല്‍കി വരികയാണ്.
നിപ്പാ ബാധയെന്ന സംശയത്തെ തുടര്‍ന്ന് കര്‍ണാടകത്തിലെ മംഗലാപുരത്തും രണ്ടുപേര്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ടുണ്ട്.ഇരുപതു വയസ്സ് പ്രായമുള്ള യുവതിയും എഴുപത്തഞ്ചുകാരനായ പുരുഷനുമാണ് ചികിത്സ തേടിയിരിക്കുന്നത്. ഇവര്‍ ഇരുവരും കേരളത്തിലെത്തിയിരുന്നതായും നിപ്പാ ബാധിതരുമായി സമ്പര്‍ക്കം പുലർത്തിയിരുന്നവരുമാണ്. ഇരുവരുടെയും രക്തം മണിപ്പാലിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലേക്ക് പരിശോധനയ്ക്കായി അയച്ചു.
കോഴിക്കോടും കോട്ടയത്തുമായി നിപ വൈറസ് ബാധയെത്തുടര്‍ന്ന് 18 പേരാണ് ചികിത്സയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."