കര്‍ഷകരുടെ എല്ലാ വായ്പകളും എഴുതിത്തള്ളണമെന്ന്
കല്‍പ്പറ്റ: ജില്ലയില്‍ വരള്‍ച്ചയും കാര്‍ഷിക വിളകള്‍ക്ക് നേരിട്ട രോഗങ്ങളും വിലത്തകര്‍ച്ചയും കാരണം കടക്കെണിയിലായ കര്‍ഷകരുടെ എല്ലാ വായ്പകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എഴുതിതള്ളണമെന്ന് കേരള കോണ്‍ഗ്രസ്-പി.സി തോമസ് വിഭാഗം യൂത്ത്ഫ്രണ്ട് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബാങ്ക് വായപകളിന്‍മേലുള്ള ജപ്തി, ലേലം തുടങ്ങിയ നിയമനടപടികള്‍ ഉടനെ നിര്‍ത്തിവക്കണം. വരള്‍ച്ച ബാധിച്ച വയനാട് ജില്ലയിലെ കൃഷിക്കാര്‍ക്ക് പലിശയില്ലാതെ വായ്പ നല്‍കാനുള്ള പദ്ധതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട്് നടപ്പിലാക്കണം.
ജില്ലയിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാന ഗവണ്‍മെന്റ് പദ്ധതികള്‍ ആവിഷ്‌കരിച്ച് കേന്ദ്ര ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തുകയും കേന്ദ്ര ഗവണ്‍മെന്റിന്റെ ധനസഹായത്തോടെ വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കുകയും വേണം. ജില്ലയിലെ രാത്രിയാത്രാ നിരോധനം സര്‍ക്കാരുകള്‍ സംയുക്തമായി ചര്‍ച്ച ചെയ്ത് എത്രയും വേഗം പരിഹരിക്കണം.
കലക്ടറേറ്റിന് മുന്നില്‍ 587 ദിവസമായി സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമിപ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്തി ജോര്‍ജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുകയും വേണം. നഞ്ചന്‍കോട്, നിലമ്പൂര്‍ റെയില്‍വേ സുല്‍ത്താന്‍ ബത്തേരി, കേണിച്ചിറ, നടവയല്‍, പനമരം, വള്ളിയൂര്‍ക്കാവ്, മാനന്തവാടി, തലശേരി വഴി നിര്‍മിക്കണം.
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തലശ്ശേരി, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍ റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന് കേരള കോണ്‍ഗ്രസ് എല്ലാവിധ പിന്‍തുണയും നല്‍കാന്‍ തീരുമാനിച്ചു. കേരള കോണ്‍ഗ്രസ്-പി.സി തോമസ് വിഭാഗം യൂത്ത്ഫ്രണ്ട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹംസ മേപ്പാടി, സെക്രട്ടറി സുനില്‍ കല്‍പ്പറ്റ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."