HOME
DETAILS

സര്‍, ഇതൊരു സങ്കട ഹരജിയാണ്

  
backup
May 23, 2018 | 8:44 PM

nipah-virus-fever-related-spm-today-articles

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

നിപാ വൈറസ് ബാധിച്ച് നഴ്‌സ് മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞത്. മറ്റുള്ളവരുടേതില്‍ നിന്നു നഴ്‌സിന്റെ ജീവന് മാത്രമായി പ്രത്യേകതകളൊന്നുമുള്ളതുകൊണ്ടല്ല. ആ നാട്ടില്‍ പലതരത്തിലുള്ള പനികള്‍ പടരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച് നിപാ വൈറസെന്ന കൊലയാളി വൈറസിനെ ഏറെ ഭയപ്പാടോടെ കാണുന്ന സമൂഹത്തില്‍ ആശുപത്രികളിലെത്തുന്ന രോഗികളെ നിര്‍ഭയത്തോടും സ്‌നേഹത്തോടും പരിചരിക്കേണ്ട നഴ്‌സുമാര്‍ ഭയന്നു തുടങ്ങിയാല്‍ ആരോഗ്യരംഗത്തുണ്ടാകാന്‍ പോകുന്ന വന്‍ പ്രതിസന്ധിയാണ് മനസ്സില്‍ ഓടിയെത്തിയത്.
സമയംനോക്കാതെ സ്വന്തം ബന്ധുജനങ്ങള്‍ പോലും ഭയപ്പാടോടെ നോക്കിക്കാണുന്ന രോഗാവസ്ഥയിലുള്ളവരെ ക്ഷമയോടെ പരിചരിക്കുന്ന നഴ്‌സുമാര്‍ രോഗികളോട് അകലം പാലിക്കുകയും സ്വന്തം ജീവനില്‍ ഭയക്കുകയും ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞദിവസങ്ങളിലായി കണ്ടുകൊണ്ടിരിക്കുന്നത്. കാലത്ത് റൗണ്ട്‌സിന് അകമ്പടിവരാറുള്ള നഴ്‌സിനെ കാണാഞ്ഞ് അന്വേഷിച്ചപ്പോഴാണ് അവര്‍ ഇന്നലെ ഇറങ്ങിയ മലയാളപത്രം നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരഞ്ഞ് ചെയറില്‍ കുനിഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. രോഗികളോട് എന്നും സ്‌നേഹത്തോടെ മാത്രം പെരുമാറുകയും പരിചരിക്കുകയും ചെയ്ത് ഒടുവില്‍ രോഗികള്‍ക്കുവേണ്ടി ജീവത്യാഗം ചെയ്ത പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയെക്കുറിച്ചും അവരുടെ പിഞ്ചുമക്കളുടെ ദൈന്യതയും വിവരിക്കുന്ന വാര്‍ത്ത കണ്ടാണ് അവര്‍ പൊട്ടിക്കരയുന്നത്. വാര്‍ത്ത വായിച്ചപ്പോള്‍ സ്വന്തം മക്കളേയൊ ഭര്‍ത്താവിനേയൊ സ്വന്തം ജീവനെക്കുറിച്ചോ ഒക്കെ ഓര്‍ത്തായിരിക്കും അവരുടെ തേങ്ങല്‍. ഒടുവില്‍ മറ്റൊരു നഴ്‌സിനെ കൂടെകൂട്ടിയാണ് റൗണ്ട്‌സിനായി പുറപ്പെട്ടത്. രോഗികളോട് കൃത്യമായി അകലംപാലിച്ചുകൊണ്ടുള്ള ആ നഴ്‌സിന്റെ സ്വയം നിയന്ത്രണം എന്നെ കൂടുതല്‍ അസ്വസ്ഥയാക്കി. ഇവര്‍ക്കിതെന്തുപറ്റി?. കാര്യം തിരക്കിയപ്പോള്‍ അവരുടെ നിസ്സംഗ ഭാവത്തിലുള്ള മറുപടി മറ്റൊരു ഷോക്കാണ് തന്നിലുണ്ടാക്കിയത്. മാഡം, എന്റെ കല്യാണം നിശ്ചയിച്ചിട്ട് രണ്ട് ആഴ്ചയേ ആയിട്ടുള്ളൂ.
സെപ്റ്റംബറിലാണ് കല്യാണം. ഞാന്‍ ജീവിതമെന്തെന്ന് അറിഞ്ഞിട്ടില്ല. സോറി ഡോക്ടര്‍. ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാരുടെ ഒരു വാട്‌സ്ആപ് കൂട്ടായ്മയില്‍ പങ്കുവച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളൊന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല. നഴ്‌സ് സമൂഹത്തിനാകെ ഒരു മരവിപ്പും ഭയപ്പാടുംപിടികൂടിയെന്ന ആശങ്കയുളവാക്കുന്ന വിവരമാണ് ലഭിച്ചത്.
ഇതാണ് സത്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പറയാതെ വയ്യ. കാരണം നിപാ വൈറസിനോട് കൃത്യമായ അകലവും ശ്രദ്ധയും മുന്‍കരുതലും സ്വീകരിച്ചാല്‍ അപകടാവസ്ഥയിലേക്ക് പോകാതിരിക്കാമെങ്കില്‍ നഴ്‌സുമാരുടെ ഇപ്പോഴത്തെ ആശങ്കയും നിസ്സംഗതയും പല തരത്തിലുള്ള രോഗങ്ങളാല്‍ പ്രയാസവമനുഭവിക്കുന്ന ലക്ഷക്കണക്കിന് രോഗികളുടെ പരിചരണത്തേയും അതുവഴി അവരുടെ ജീവിതത്തേയുമാണ് ഗുരുതരമായി ബാധിക്കാന്‍ പോകുന്നത്.
നിപാ വൈറസ് ബാധയേറ്റ് ആശുപത്രിയില്‍ ചികിത്സക്കെത്തുന്നവരേയും രോഗം സ്ഥിരീകരിക്കാത്ത മറ്റു രോഗമുള്ളവരേയും പരിചരിക്കുമ്പോള്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ടുള്ള സേവന സാഹചര്യത്തിലാണ് നിലവില്‍ നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ആവശ്യമായ ബോധവത്കരണവും, ആവശ്യമെങ്കില്‍ വ്യക്തിപരമായ കൗണ്‍സലിങും നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം രോഗം പകരാതെ സുരക്ഷിതമായും ആത്മവിശ്വാസത്തോടും കൂടി രോഗികളെ പരിചരിക്കാനുള്ള ഭൗതിക സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും വേണം. അല്ലെങ്കില്‍ സാധാരണ പനിയുമായി വരുന്നവര്‍ പോലും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെന്ന വ്യത്യാസമില്ലാതെ നരകയാതന അനുഭവിക്കുന്ന സാഹചര്യമാണ് മുന്നില്‍. സാധാരണ പനിയെപോലും രോഗിയുടെ പോക്കറ്റിന്റെ കനം മനസ്സിലാക്കി പേടിപ്പിച്ച് പണം തട്ടാനുള്ള അവസരമാക്കുന്ന ചില സ്വകാര്യ ആശുപത്രികളെക്കുറിച്ചും നേരത്തെ പറഞ്ഞ വാട്‌സ് ആപ് കൂട്ടായ്മയില്‍ ചര്‍ച്ചയുണ്ടായി. ഫലത്തില്‍ പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നു തന്നെയാണ് പറയേണ്ടി വരുന്നത്.
വാങ്ങുന്ന ശമ്പളത്തിലധികം ജോലി ചെയ്യുകയും ജോലി നിസ്വാര്‍ഥവും ദൈവത്തിന്റെ പ്രീതി കാംക്ഷിച്ചും നിര്‍വഹിക്കുകയും ചെയ്യുന്ന ഒട്ടേറെ നഴ്‌സുമാരെ എനിക്ക് നേരിട്ടറിയാം. പക്ഷെ, അവര്‍ അര്‍ഹിക്കുന്ന പരിഗണനയൊ പിന്തുണയൊ അവര്‍ക്ക് ഒരിക്കലും കിട്ടാറുമില്ല.
എന്നാല്‍, എല്ലാ മേഖലയിലുമെന്നപോലെ കള്ളനാണയങ്ങള്‍ ആതുരസേവനരംഗത്തും ഉണ്ടെന്നതും യാഥാര്‍ഥ്യമാണ്. കൃത്യമായി ജോലി ചെയ്യാതെ കറങ്ങി നടന്ന് കുത്തിത്തിരിപ്പും പാരവയ്പുമായി നടക്കുന്ന നശൂലങ്ങളാണ് എവിടേയും ആധിപത്യം സ്ഥാപിക്കുകയും സ്ഥാപനങ്ങളുടെ നടത്തിപ്പിനെ പോലുംനിയന്ത്രിക്കുകയും ചെയ്യുക. ഇവര്‍ക്കാകട്ടെ നിപാ വൈറസെന്നല്ല ആറ്റംബോംബ് തന്നെ മുന്നില്‍ വച്ചുകൊടുത്താലും അവരെ അത് ബാധിക്കാറില്ല.
പറഞ്ഞുവരുന്നത് നിസ്വാര്‍ഥമായി ജോലി ചെയ്യുന്ന പാവം നഴ്‌സുമാരുടെ ആശങ്കയെക്കുറിച്ചുതന്നെയാണ്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയോട് താഴ്മയോടെ അപേക്ഷിക്കുകയാണ്. ജീവത്യാഗം ചെയ്ത പേരാമ്പ്രയിലെ ലിനിയെന്ന നഴ്‌സിനു പിറകെ രണ്ട് നഴ്‌സുമാര്‍ കൂടി രോഗബാധയേറ്റെന്ന ആശങ്കയോടെ ആശുപത്രികളില്‍ കഴിയുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ അപേക്ഷ. രോഗികള്‍ക്ക് അത്താണിയാകേണ്ട നഴ്‌സുമാരുടെ സുരക്ഷിതത്വവും ആത്മധൈര്യവും തിരികെ കൊണ്ടുവരാനുള്ള അടിയന്തര നടപടികള്‍ അങ്ങയുടെ സര്‍ക്കാര്‍ സ്വീകരിക്കണം സര്‍. ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമാകില്ല. താഴെക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാര്‍തന്നെയാണ്. അതിനായി അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ സംസ്ഥാനങ്ങളിലെയും പൊലിസുകാർക്ക് ഒറ്റയൂണിഫോം വരുന്നു; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ | One Nation, One Police

National
  •  8 days ago
No Image

കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ

Kerala
  •  8 days ago
No Image

മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി

Kerala
  •  8 days ago
No Image

ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു

uae
  •  8 days ago
No Image

വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി

Kerala
  •  8 days ago
No Image

താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും

Kerala
  •  8 days ago
No Image

ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala
  •  8 days ago
No Image

ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്

Kuwait
  •  8 days ago
No Image

ഈ ക്യൂ ആർ കോഡ് പേയ്‌മെന്റിനല്ല, നേരെ യൂട്യൂബ് ചാനലിലേക്ക്; മകന് അച്ഛന്റെ വക സൗജന്യ പരസ്യം 

National
  •  8 days ago
No Image

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി

uae
  •  8 days ago