ജീവനക്കാര്‍ കൈകോര്‍ത്തു
നിലമ്പൂര്‍: കെ.എസ്.ഇ.ബി ജീവനക്കാര്‍ കൈകോര്‍ത്തപ്പോള്‍ ചാലിയാര്‍ പഞ്ചായത്തിലെ 30 ആദിവാസി കുടുംബങ്ങള്‍ക്ക് വൈദ്യുതി വെളിച്ചമെത്തിക്കുന്നതിന് നടപടിയായി. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ മുന്നോടിയായി അകമ്പാടം കെ.എസ്.ഇ.ബി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അനൂപ് വിജയനും സഹജീവനക്കാരും കൈ കോര്‍ത്തപ്പോള്‍ വൈദ്യുതി വെളിച്ചം അന്യമായിരുന്ന ചാലിയാര്‍ പഞ്ചായത്തിലെ വിവിധ കോളനികളില്‍പെട്ട 30 കുടുംബങ്ങള്‍ക്കും പണപ്പൊയിലിലെ ഒരു എസ്.സി കുടുംബത്തിനും പെരുവമ്പാടം ഹെല്‍ത്ത് സെന്ററിന് സമീപത്തുള്ള ഭാസ്‌കരനും വൈദ്യുതി സൗജന്യമായി എത്തിച്ചു നല്‍കാനാണ് തീരുമാനിച്ചത്.
നാട്ടുകാരുടെയും പഞ്ചായത്തിലെ വയറിങ് അസോസിയേഷന്റെയും പിന്തുണയും ജീവനക്കാര്‍ സ്വന്തമായി തങ്ങളുടേതായ ഒരു വിഹിതവും കൂടി നല്‍കിയതോടെയാണ് ഇവര്‍ക്ക് വൈദ്യുതി എത്തുന്നത്.
പാലക്കയം മുതുവാന്‍ കോളനിയിലെ 13 വീടുകള്‍ ഉള്‍പ്പെടെ, കല്ലുണ്ട ആദിവാസി കോളനി, പണപ്പൊയില്‍, പാറേക്കാട്, മൈലാടി കോളനികളിലെ വീടുകളും ഇതില്‍ ഉള്‍പ്പെടും. 31ന് മുമ്പ് പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍. നിലവില്‍ 19 ആദിവാസി വീടുകളില്‍ വൈദ്യുതി എത്തിച്ചതായി എ.ഇ അനൂപ് വിജയന്‍ പറഞ്ഞു.
വൈദ്യുതി കണക്ഷന്‍ അനുവദിച്ച കൂട്ടത്തില്‍ പത്തുവര്‍ഷമായി വൈദ്യുതി ഓഫിസ് കയറിയിറങ്ങുന്ന മഠത്തിക്കുന്നേല്‍ വര്‍ക്കിക്കും അനുമതി ലഭിക്കുന്നതിന് ശ്രമമാരംഭിച്ചു. നേരിയ നിയമതടസം മൂലം ഉള്‍പ്പെടെ വര്‍ക്കി ഉള്‍പ്പെടെ 12 കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എമ്മിന് മുന്നിലാണ് ഫയലുകളുള്ളതെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."